Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാപ്റ്റനെ വീണ്ടും മാറ്റിയാൽ ജയിക്കുമോ എന്നറിയാൻ ശ്രീലങ്ക; ഓൾ റൗണ്ടർ തിസാര പെരേര ലങ്കയുടെ പുതിയ ഏകദിന നായകൻ; ഇനി കളി രോഹിതും പെരേരയും തമ്മിൽ

ക്യാപ്റ്റനെ വീണ്ടും മാറ്റിയാൽ ജയിക്കുമോ എന്നറിയാൻ ശ്രീലങ്ക; ഓൾ റൗണ്ടർ തിസാര പെരേര ലങ്കയുടെ പുതിയ ഏകദിന നായകൻ; ഇനി കളി രോഹിതും പെരേരയും തമ്മിൽ

കൊളംബോ: സംഗക്കാര പോയത് മുതൽ ക്യാപ്റ്റന്മാരെ മാറ്റി മാറ്റി മടുത്തിരിക്കുകയാണ് ശ്രീലങ്ക. പ്രതാപ കാലത്തിന്റെ പത്തിലൊന്ന് കളിക്കാൻ പോലുമാവാതെ ഇരിക്കുകയാണ് ഇന്നത്തെ ശ്രീലങ്കൻ ടീം. ഇപ്പോൾ ഇന്ത്യക്കെതിരായ ഏകദിന പരന്പരയിൽ ശ്രീലങ്കയെ നയിക്കാൻ പുതിയ നായകനെ ഒരുക്കിയിരിക്കുകയാണ് ലങ്ക.ഓൾറൗണ്ടർ തിസാര പെരേരയാണ് ടീമിന്റെ പുതിയ നായകൻ.

ഉപുൽ തരംഗയെ മാറ്റിയാണ് പെരേരയെ നായകസ്ഥാനം ഏൽപ്പിച്ചിരിക്കുന്നത്. ഏകദിന പരന്പരയ്ക്കുശേഷം നടക്കുന്ന ട്വന്റി 20 പരന്പരയിലും ലങ്കയെ പെരേര തന്നെ നയിക്കുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന സൂചന. ദിനേശ് ചാണ്ഡിമലാണ് ലങ്കയുടെ ടെസ്റ്റ് ടീമിനെ നയിക്കുന്നത്. എയ്ഞ്ചലോ മാത്യൂസ് ജൂലൈയിൽ നായക സ്ഥാനം രാജിവച്ചതോടെയാണ് ടെസ്റ്റിനും ഏകദിനങ്ങൾക്കും വ്യത്യസ്ത നായകന്മാരായത്.

തരംഗയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം മൂന്നു പരന്പരകളിലും ലങ്ക സമ്പൂർണ പരാജയം ഏറ്റ് വാങ്ങിയിരുന്നു. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ ടീമുകളോടായിരുന്നു ലങ്കയുടെ നാണംകെട്ട തോൽവി. ഇതേതുടർന്നാണു നായകസ്ഥാനം പെരേരയ്ക്കു കൈമാറാൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിതരായത്. 1996ൽ ലോകചാമ്പ്യന്മാരായ ശ്രീലങ്ക നിലവിൽ ഏകദിന റാങ്കിങ്ങിൽ എട്ടാമതും ടെസ്റ്റിൽ ആറാം റാങ്കിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP