Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓസീസിനെ ഫൈനലിൽ തകർത്ത് അണ്ടർ 19 ലോകകപ്പ് നെഞ്ചിലേറ്റി ഇന്ത്യൻ ചുണക്കുട്ടികൾ; ഇന്ത്യ നാലാം കിരീടം ചൂടിയത് മൻജോത് കൽറയുടെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ; 216ന് ഓസ്‌ട്രേലിയയെ പുറത്താക്കിയ ഇന്ത്യയുടെ ചരിത്ര വിജയം എട്ടുവിക്കറ്റിന്

ഓസീസിനെ ഫൈനലിൽ തകർത്ത് അണ്ടർ 19 ലോകകപ്പ് നെഞ്ചിലേറ്റി ഇന്ത്യൻ ചുണക്കുട്ടികൾ; ഇന്ത്യ നാലാം കിരീടം ചൂടിയത് മൻജോത് കൽറയുടെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ; 216ന് ഓസ്‌ട്രേലിയയെ പുറത്താക്കിയ ഇന്ത്യയുടെ ചരിത്ര വിജയം എട്ടുവിക്കറ്റിന്

മൗണ്ട് മൗഗ്നുയി: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് വിജയം. ഓസ്‌ട്രേലിയയ്‌ക്കെതിരെ 217 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയയെ പുഷ്പം പോലെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കുകയായിരുന്നു. 67 പന്ത് ബാക്കി നിൽക്കേയാണ് എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയുടെ ആധികാരിക വിജയം. അണ്ടർ-19 ലോകകപ്പിൽ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

സെഞ്ചറി നേടിയ മഞ്ചോത് കൽറ നേടിയ സെഞ്ചറിയുടെ ബലത്തിലായിരുന്നു ഇന്ത്യയുടെ തകർപ്പൻ വിജയം. 102 പന്തിൽ 101 റൺ ആണ് മഞ്ചോത് നേടിയത്. 38.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ ലക്ഷ്യം കണ്ടു. 2000, 2008, 2012 എന്നീ വർഷങ്ങളിലാണ് ഇന്ത്യ നേരത്തെ കിരീടത്തിൽ മുത്തമിടുന്നത്.

ഇന്ത്യയുടെ നാലു ബോളർമാർ 2 വിക്കറ്റ് വീതം വീഴ്‌ത്തി. ഇഷാൻ പോറലും നാഗർകോട്ടിയും അനുകുൾ റോയിയും ശിവ സിങ്ങുമാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. ടൂർണമെന്റിലാകെ 14 വിക്കറ്റുകൾ പിഴുത അനുകുൾ റോയി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി. 76 റൺസെടുത്ത ജൊനാഥാൻ മെർലോയാണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ഇടക്ക് മഴ ആവേശം കുറച്ചെങ്കിലും മികച്ച ഷോട്ടുകളിലൂടെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ മത്സരത്തെ തിരിച്ചിപിടിക്കുകയായിരുന്നു.ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ പൃഥ്വി ഷായും മൻജോത് കൽറയും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 11.4 ഓവറിൽ 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തിൽ നിന്ന് 29 റൺസടിച്ച പൃഥ്വി ഷായെ സതർലാൻഡ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിയുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് മേൽ പുഷ്പം പോലെയായിരുന്നു ഇന്ത്യയുടെ ചുണക്കുട്ടികൾ വിജയം ഉറപ്പിച്ചത്.  47.2 ഓവറിൽ ഓസ്‌ട്രേലിയ 216 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ചു റൺസെടുക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകൾ ഓസീസ് കളഞ്ഞത്.

41.3 ഓവറിൽ ആറു വിക്കറ്റിന് 191 റൺസെന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ പിന്നീട് തകർച്ചയിലേക്ക് വീണു. ഓസീസിന്റെ വാലറ്റത്തിന് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. രണ്ടു വീതം വിക്കറ്റ് വീഴ്‌ത്തിയ പോറെൽ, ശിവ സിങ്ങ്, നാഗർകോട്ടി, റോയ് എന്നിവരുടെ ബൗളിങ്ങാണ് ഔസീസിന്റെ ബാറ്റിങ് നട്ടെല്ലൊടിച്ചത്. 102 പന്തിൽ 76 റൺസെടുത്ത ജൊനാഥാൻ മെർലോ മാത്രമാണ് പിടിച്ചുനിന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP