Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീർച്ചയായും എനിക്ക് വിശ്രമം ആവശ്യമാണ്; എനിക്ക് വിശ്രമം വേണമെന്നുണ്ടെങ്കിൽ ഞാൻ അത് ബി.സി.സി.ഐയോട് ചോദിക്കും; വിശ്രമമില്ലാതെ ജോലിയെടുക്കാൻ ഞാൻ റോബോട്ടൊന്നുമല്ല; നിങ്ങളെന്നെ മുറിവേൽപ്പിച്ചു നോക്കു, രക്തം വരും; വിശ്രമം അനുവദിക്കാത്തതിൽ പ്രതികരിച്ച് വിരാട് കോഹ്ലി

തീർച്ചയായും എനിക്ക് വിശ്രമം ആവശ്യമാണ്; എനിക്ക് വിശ്രമം വേണമെന്നുണ്ടെങ്കിൽ ഞാൻ അത് ബി.സി.സി.ഐയോട് ചോദിക്കും; വിശ്രമമില്ലാതെ ജോലിയെടുക്കാൻ ഞാൻ റോബോട്ടൊന്നുമല്ല; നിങ്ങളെന്നെ മുറിവേൽപ്പിച്ചു നോക്കു, രക്തം വരും; വിശ്രമം അനുവദിക്കാത്തതിൽ പ്രതികരിച്ച് വിരാട് കോഹ്ലി


കൊൽക്കത്ത : ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ വിരാട് കോഹ്ലിക്ക് വിശ്രമം വേണമെന്ന രീതിയിൽ വാർത്തകൾ ഉണ്ടായിരുന്നു, ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരിച്ച് വന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലി.

'തീർച്ചയായും എനിക്ക് വിശ്രമം ആവശ്യമാണ്. എനിക്ക് വിശ്രമം വേണമെന്നുണ്ടെങ്കിൽ ഞാൻ അത് ബി.സി.സി.ഐയോട് ചോദിക്കും. വിശ്രമമില്ലാതെ ജോലിയെടുക്കാൻ ഞാൻ റോബോട്ടൊന്നുമല്ല. നിങ്ങളെന്നെ മുറിവേൽപ്പിച്ചു നോക്കു, രക്തം വരും' കൊഹ്ലി വ്യക്തമാക്കി.

ആദ്യ രണ്ടു ടെസ്റ്റിൽ ഉൾപ്പെടുത്താത്ത ഹാർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചതിനെ കുറിച്ചും കൊഹ്ലി സംസാരിച്ചു. കൂടുതൽ സമയം ഫീൽഡിൽ ചിലവഴിച്ച താരമാണ് ഹാർദിക്കെന്നും തുടർച്ചായയ മത്സരങ്ങൾ ഹാർദികിനെ തളർത്തിയിട്ടുണ്ടെന്നും കൊഹ്ലി വ്യക്തമാക്കി. ഓരോ വർഷവും ഓരോ താരവും 40 മത്സരങ്ങൾ വീതം കളിക്കും. 11 പേർ കളിക്കുന്നുണ്ടെങ്കിലും ഒരു ഏകദിനത്തിൽ എല്ലാവരും 45 ഓവറും ബാറ്റു ചെയ്യുന്നില്ലെന്നും ടെസ്റ്റിൽ എല്ലാ ബൗളർമാരും 30 ഓവർ ചെയ്യുന്നില്ലെന്നും കൊഹ്ലി ചൂണ്ടിക്കാട്ടി.

ഒരു ടീമിലുള്ളവരെല്ലാം 40 മത്സരങ്ങൾ കളിച്ചു എന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ ഓരോരുത്തരും എത്ര സമയം ക്രീസിൽ ചിലവഴിച്ചു എന്നതിനെ കുറിച്ച് ആരും ആലോചിക്കുന്നില്ല എന്നും കോഹ്ലി പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP