Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങൾ ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇപ്പോൾ കളിച്ചത് മികച്ച ഇലവനാകുമായിരുന്നോ? മത്സരഫലത്തിന് അനുസരിച്ച് ടീമിനെ തിരഞ്ഞെടുക്കാനാകില്ല; മികച്ച 11 പേർ ആരൊക്കെയാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ അവരെ വെച്ച് ഞങ്ങൾ കളിച്ചോളാം; വാർത്താസമ്മേളനത്തിൽ നിയന്ത്രണം വിട്ട് വിരാട് കോഹ്ലി

ഞങ്ങൾ ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇപ്പോൾ കളിച്ചത് മികച്ച ഇലവനാകുമായിരുന്നോ? മത്സരഫലത്തിന് അനുസരിച്ച് ടീമിനെ തിരഞ്ഞെടുക്കാനാകില്ല; മികച്ച 11 പേർ ആരൊക്കെയാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ അവരെ വെച്ച് ഞങ്ങൾ കളിച്ചോളാം; വാർത്താസമ്മേളനത്തിൽ നിയന്ത്രണം വിട്ട് വിരാട് കോഹ്ലി

സെഞ്ചൂറിയൻ:മികച്ച 11 പേർ ആരൊക്കെയാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ അവരെ വെച്ച് ഞങ്ങൾ കളിച്ചോളാം എന്നായിരുന്നു സെഞ്ചൂറിയനിൽ ഇന്ത്യ കളിച്ചത് മികച്ച 11 പേരെ അണിനിരത്തിയായിരുന്നോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വിരാടിന്റെ മറുപടി.മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് കോലിയുടെ നിയന്ത്രണം വിട്ടത്.

'ഞങ്ങൾ ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇപ്പോൾ കളിച്ചത് മികച്ച ഇലവനാകുമായിരുന്നോ? മത്സരഫലത്തിന് അനുസരിച്ച് ടീമിനെ തിരഞ്ഞെടുക്കാനാകില്ലെന്നും വിരാട് പറഞ്ഞു.

കഴിഞ്ഞ 30 ടെസ്റ്റുകളിൽ 21 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ടെന്നും രണ്ട് തോൽവി മാത്രമേ നേരിട്ടുള്ളുവെന്നും കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ പിച്ചുകളെ കുറിച്ച് മോശം അഭിപ്രായമില്ലെന്നും കോലി വ്യക്തമാക്കി. തോറ്റത് പിച്ചിന്റെ പ്രശ്‌നം കൊണ്ടല്ലെന്നും മികച്ച കളി പുറത്തെടുത്താൽ ആർക്കും വിജയിക്കാമെന്നും കോലി പറഞ്ഞു. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ എത്ര വിജയം നേടിയിട്ടുണ്ടെന്ന് നമ്മുടെ മനസ്സിലുണ്ടാകണമെന്നും കോലി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP