Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിമർശകർ എന്ത് പറഞ്ഞാലും കാമുകിയെ കൈവിടാൻ വിരാടില്ല; ഓസ്‌ട്രേലിയയിൽ നിന്നും കോലി ഇന്ത്യയിലെത്തിയത് അനുഷ്‌കയെ ചേർത്തുപിടിച്ച്

വിമർശകർ എന്ത് പറഞ്ഞാലും കാമുകിയെ കൈവിടാൻ വിരാടില്ല; ഓസ്‌ട്രേലിയയിൽ നിന്നും കോലി ഇന്ത്യയിലെത്തിയത് അനുഷ്‌കയെ ചേർത്തുപിടിച്ച്

മുംബൈ: ലോകകപ്പ് സെമിയിലെ തോൽവിയുടെ പേരിൽ വിരാട് കോലിയുടെ കാമുകി അനുഷ്‌ക ശർമ്മയെ കുറ്റപ്പെടുത്തുകയാണ് ഇന്ത്യൻ രാധാകർ. തെറ്റായ ഈ നിലപാടിനെതിരെ പലരും രംഗത്തെത്തുകയും ചെയ്തു. വിമർശനം കൊഴുക്കുന്നതിനിടെ കോലിയും അനുഷ്‌കയും നാട്ടിൽ തിരിച്ചെത്തി. മുംബൈ വിമാനത്താവളത്തിലാണ് ഇരുവരും എത്തിയത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാമുകിയെ താൻ കൈവിടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോലി വിമാനമിറങ്ങിയത്.

പരസ്പര കൈപിടിച്ചായിരുന്നു താരങ്ങൾ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയത്. കനത്ത സുരക്ഷയാണ് ഇരുവർക്കും വേണ്ടി വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. ചാരക്കളർ ബനിയനും നീലജീൻസും ധരിച്ചാണ് കോലി വിമാനമിറങ്ങിയത്. തിരക്കിൽ കാമുകി പെടാതിരിക്കാൻ തന്നോട് ചേർത്താനാണ് കോലി അനുഷ്‌കയെ പിടിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ സെമിയിൽ ഇന്ത്യൻ ഉപനായകനായ കോലി ഒരു റൺസ് മാത്രമെടുത്താണ് പുറത്തായത്. ഗ്യാലറിയിൽ ഇരുന്ന് കളി കണ്ട അനുഷ്‌ക ഇത് കണ്ട് വായപൊത്തുകയും ചെയ്തു. അനുഷ്‌ക കളി കാണാൻ സിഡ്‌നിയിൽ എത്തിയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്നാണ് ഇന്ത്യൻ ആരാധകരുടെ വിചിത്രമായ വാദം.

തോൽവിയെ തുടർന്ന് അനുഷ്‌കയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ദ്വയാർത്ഥമുള്ള പോസ്റ്റുകളാൽ നിറഞ്ഞിരുന്നു. കളി കാണാൻ സിഡ്‌നിയിലേക്ക് പോകുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള അനുഷ്‌കയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയാണ് വിമർശന ശരങ്ങൾ വന്നുപതിച്ചത്.

അതെസമയം ടീം ഇന്ത്യ തോറ്റതിന് അനുഷ്‌കയെ വിമർശിക്കുന്നവർക്കെതിരെ സൗരവ് ഗാംഗുലിയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കളി തോറ്റതിന്റെ ഉത്തരവാദിത്തം കോലിയുടെ മേൽ കെട്ടിവെക്കരുതെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. 11 പേർ കളിക്കാനുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP