Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിരാട് കോലി മെസിക്കും റൊണാൾഡോയ്ക്കും മേലെ! ഫുട്‌ബോളിലെ സൂപ്പറുകളെ ഇന്ത്യൻ ബാറ്റ്‌സ്മാൻ കടത്തിവെട്ടിയത് വിപണിമൂല്യത്തിൽ

വിരാട് കോലി മെസിക്കും റൊണാൾഡോയ്ക്കും മേലെ! ഫുട്‌ബോളിലെ സൂപ്പറുകളെ ഇന്ത്യൻ ബാറ്റ്‌സ്മാൻ കടത്തിവെട്ടിയത് വിപണിമൂല്യത്തിൽ

ലണ്ടൻ: കായികതാരങ്ങളുടെ വിപണി മൂല്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ഫുട്‌ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കടത്തിവെട്ടി. യുകെയിലെ സ്‌പോർട്-സ്‌പ്രോ മീഡിയ പുറത്തിറക്കിയ 2015 ലെ പട്ടികയിലാണ് കോലി ഫുട്‌ബോൾ സൂപ്പർതാരങ്ങളെ കടത്തിവെട്ടിയത്. ഒരു ബ്രാൻഡ് എന്ന നിലയിൽ ഏറ്റവുംകൂടുതൽ മാർക്കറ്റബിൾ ആയ താരങ്ങളുടെ പട്ടികയാണ് ഓരോ വർഷവും സ്പോർട്സ്‌പ്രോ മീഡിയ പുറത്തിറക്കുന്നത്.

കളിക്കളത്തിലെ പ്രകടനവും, വ്യക്തിത്വവും, കളത്തിനുപുറത്തെ പെരുമാറ്റവുമെല്ലാം ഇതിന് ഘടകമായി വരും. ഈ ലിസ്റ്റിൽ കോഹ്‌ലി ആറാമതെത്തുമ്പോൾ മെസി 22 ാമതും റൊണാൾഡോ 16ാമതുമാണ്. 44 ാം സ്ഥാനത്തുള്ള ബാറ്റ്മിന്റൻ താരം സൈന നെവാളാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യൻ താരം.

പട്ടികയിൽ ഒന്നാമത് കാനഡയുടെ വനിതാ ടെന്നിസ് താരം യൂജെനി ബുച്ചാർഡാണ്. രണ്ടാമത് നെയ്മറും മൂന്നാമത് ഗോൾഫ് താരം ജോർഡാൻ സ്പീത്തുമാണ്. നൂറുമീറ്റർ ലോകറെക്കോഡ് ഉടമ ഉസൈൻ ബോൾട്ട് പട്ടികയിൽ പത്താമതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP