Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരട്ട സെഞ്ച്വറി നേടിയ കോലിക്ക് റിച്ചാർഡ്‌സ് ജൂനിയർ വക സമ്മാനം; കോലിയുടെ ഛായാചിത്രം സമ്മാനിച്ച് മാലി

ഇരട്ട സെഞ്ച്വറി നേടിയ കോലിക്ക് റിച്ചാർഡ്‌സ് ജൂനിയർ വക സമ്മാനം; കോലിയുടെ ഛായാചിത്രം സമ്മാനിച്ച് മാലി

ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ ഇരട്ട ശതകം നേടിയ വിരാട് കോലിയെ തേടി അപ്രതീക്ഷിത സമ്മാനം. വിൻഡിസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാഡ്‌സിന്റെ മകൻ മാലി റിച്ചാഡ്‌സാണ് കോലിക്ക് സമ്മാനവുമായി എത്തിയത്. മാലി തന്നെ വരച്ച ഇരട്ട ശതക നേട്ടം ആഘോഷിക്കുന്ന കോഹ്‌ലിയുടെ ഛായാചിത്രമാണ് അദ്ദേഹം ഇന്ത്യൻ നായകന് നൽകിയത്.

ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ എത്തി മാലി തന്നെയാണ് ചിത്രം കോഹ്‌ലിക്ക് കൈമാറിയത്. മാലിയും ഒരു സുഹൃത്തും ചേർന്നാണ് ഛായാചിത്രം വരച്ചത്. ടെസ്റ്റിലെ തന്റെ കന്നി ഇരട്ട ശതകം എന്ന നേട്ടം കോഹ്‌ലി തങ്ങളുടെ നാടായ ആന്റിഗ്വയിൽ വച്ചുതന്നെ കരസ്ഥമാക്കിയതിനാലാണ് അദ്ദേഹത്തെ ആദരിക്കാൻ തയ്യാറായതെന്ന് മാലി പറഞ്ഞു. ഒറ്റ ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ വിവിയൻ റിച്ചാഡ്‌സും കോഹ്‌ലിയെ പ്രശംസകൊണ്ട് മൂടിയിരുന്നു. മനോഹരമായ ക്ലാസിക് ഇന്നിങ്‌സ് ആയിരുന്നു കോഹ്‌ലിയുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിൻഡിസിനെതിരെ ആന്റിഗ്വയിൽ നടന്ന ആദ്യ ടെസ്റ്റിലായിരുന്നു കോഹ്‌ലിയുടെ ഡബിൾ പിറന്നത്. അതും റിച്ചാഡ്‌സിന്റെ പേരിലുള്ള സർ വിവിയൻ റിച്ചാഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. വിദേശത്ത് ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യൻ നായകനെന്ന ബഹുമതിയും ഇതോടെ കോഹ്‌ലിക്ക് സ്വന്തമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP