Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഹ്ലിക്ക് കൂട്ടായി പുതിയ കൂട്ടുകാരൻ; മൂന്നരക്കോടി രൂപ വില വരുന്ന ബെന്റ്ലിയുടെ കോണ്ടിനെന്റൽ ജിടി വീട്ടിലെത്തിച്ച് ഇന്ത്യൻ നായകൻ; സേവാഗിനും യുവരാജിനും പുറമെ ഇനി കോഹ്ലിയും ബെന്റ്‌ലിയിൽ ചീറിപ്പായും

കോഹ്ലിക്ക് കൂട്ടായി പുതിയ കൂട്ടുകാരൻ; മൂന്നരക്കോടി രൂപ വില വരുന്ന ബെന്റ്ലിയുടെ കോണ്ടിനെന്റൽ ജിടി വീട്ടിലെത്തിച്ച് ഇന്ത്യൻ നായകൻ; സേവാഗിനും യുവരാജിനും പുറമെ ഇനി കോഹ്ലിയും ബെന്റ്‌ലിയിൽ ചീറിപ്പായും

ന്യൂഡൽഹി: ക്രിക്കറ്റ് എന്ന പോലെ എന്നും കോഹ്ലിക്ക് പ്രിയങ്കരമാണ് ആഡംബര-സ്പോർട്സ് കാറുകളും. ഔഡി ആർ8 എൽഎംഎക്സ് ലിമിറ്റഡ് എഡിഷൻ, ഔഡി ആർ8 വി10, ഔഡി എ8എൽ ഡബ്യു12 ക്വാഡ്രോ, ഔഡി എസ്6, ഔഡി ക്യൂ7, ടൊയോട്ട ഫോർച്യൂണർ, റെനോ ഡസ്റ്റർ എന്നിവക്ക് പുറമെ ആഡംബര രാജാവായ ബെന്റ്ലിയുടെ കോണ്ടിനെന്റൽ ജിടിയേയും സ്വന്തമാക്കിയിരിക്കുകയാണ് താരം.

ഡൽഹി എക്സ്ഷോറൂം വിലയായി ഏകദേശം മൂന്നര കോടിയിലേറെ രൂപയാണ് കോഹ്ലിയുടെ പുതിയ അതിഥിയുടെ വില. വിരേന്ദർ സെവാഗിനും യുവരാജ് സിങ്ങിനും ശേഷം ബെന്റ്‌ലി സ്വന്തമാക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. കോലിയുടെ സഹോദരൻ വികാസ് കോലിയുടെ പേരിലാണ് പുതിയ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയ കാറിൽ കോലി സഞ്ചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

ടൂ ഡോർ ഹൈ പെർഫോമെൻസ് സ്പോർട്സ് കാറിന്റെ തൂവെള്ള മോഡലാണ് കോലി സ്വന്തമാക്കിയത്. മണിക്കൂറിൽ 309 കിലോമീറ്ററാണ് പരമാവധി വേഗത. വ്യതിരിക്തമായ സവിശേഷതകളാണ് ബെന്റ്ലി കാറുകളെ വേറിട്ടു നിർത്തുന്ന ഘടകം. കൈകൊണ്ടു തീർത്ത ആഡംബരം, വൈയക്തികമായ രൂപകൽപന, അത്ഭുതാവഹമായ പവറും പ്രകടനവും. സ്ഫുടം ചെയ്ത ബെന്റ്ലി കാറുകളിൽ തങ്ങളുടെ അതുല്യമായ വിൽപന തന്ത്രങ്ങളും അതോടൊപ്പമുള്ള മികച്ച ഡ്രൈവിങ് അനുഭവം കൂടി ചേർന്നപ്പോഴാണ് ഇന്ത്യയിൽ മാന്യമായ ആരാധകരെ സ്വന്തമാക്കാൻ ബെന്റ്ലി കാറുകൾക്ക് കഴിഞ്ഞത്.

4.1 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനുള്ള ശേഷി.6.0 ലിറ്റർ ഡബ്ല്യു 12 ട്വിൻ ടർബോ ചാർജ്ഡ് എൻജിനാണ് വാഹനത്തിനു കരുത്ത് നൽകിയിരിക്കുന്നത്. 608 ബിഎച്ച്പി പവറിൽ 5000-6000 വരെ ആർപിഎം എത്തും. 1350 ആർപിഎമ്മിൽ 900 എൻഎം ടോർക്കാണ് വാഹനത്തിനു ലഭിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ആഡംബര വാഹനത്തിനുള്ളത്. റോഡിലും ഒഫ് റോഡുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബെന്റയ്ഗയ്ക്ക് സാധിക്കും. ലെതറിലും തടിയിലുമാണ് വാഹനത്തിന്റെ ഉൾവശം നിർമ്മിച്ചിരിക്കുന്നത്. 14 നിറങ്ങളിൽ സീറ്റ്, ഡാഷ് ബോർഡ് കളറുകൾ ലഭിക്കും.

22 രീതിയിൽ സീറ്റ് ക്രമീകരിക്കാം. ഇലക്ട്രിക് സീറ്റ് ബെൽറ്റുകളും ഓട്ടോമാറ്റിക് ഹെഡ് റെസ്റ്റുകളും യാത്രാസുഖം ഉറപ്പാക്കുന്നു. ടച്ച് സ്‌ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റവും വോയ്‌സ് കൺട്രോളും വാഹനത്തിലുണ്ട്. ബെന്റ്‌ലിയുടെ തനത് ഓഡിയൊ സിസ്റ്റം സംഗീതാസ്വാദകരെ ഏറെ സന്തോഷിപ്പിക്കും. 60 ജിബിയുടെ ഇൻബിൽറ്റ് മെമ്മറി കാർഡ് എത്ര പാട്ടുകൾ വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാൻ സഹായിക്കുന്നു. എൽഇഡി ഹെഡ് ലാമ്പുകൾ, കമ്പനിയുടെ ഐക്കണായ വലിയ മെട്രിക്‌സ് ഗ്രിൽ, മികച്ച ഡാഷ് ബോർഡുകൾ, 85 ലിറ്റർ ഇന്ധന ടാങ്ക് എന്നിവ പ്രധാന സവിശേഷതകളാണ്.

5141 മില്ലിമീറ്ററാണ് ബെന്റയ്ഗയുടെ നീളം. വീതിയാകട്ടെ 2223 മില്ലിമീറ്ററും. ഉയരം 1742 മില്ലിമീറ്ററാണ്. 209 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഉറപ്പാക്കുന്ന വാഹനത്തിന്റെ വീൽബേസ് 2992 മില്ലിമീറ്ററാണ്. 430 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്. 22 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. 60 ശതമാനം അലൂമിനിയവും 40 ശതമാനം ഉരുക്കും ഉപയോഗിച്ചാണ് നിർമ്മാണം. അതിനാൽ തന്നെ വാഹനത്തിന് ഉറപ്പ് നൽകുന്നതോടൊപ്പം ഭാരം കുറയ്ക്കാനും നിർമ്മാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. ഓൺറോഡിൽ ഇത് 4.46 കോടിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP