Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ പട്ടികയിൽ വിരാട് കോലിയും; ഫോബ്‌സ് മാഗസിൻ പുറത്ത് വിട്ട പട്ടികയിൽ 160 കോടി രൂപയുടെ വരുമാനവുമായി കോലി 83-ാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ പട്ടികയിൽ വിരാട് കോലിയും; ഫോബ്‌സ് മാഗസിൻ പുറത്ത് വിട്ട പട്ടികയിൽ 160 കോടി രൂപയുടെ വരുമാനവുമായി കോലി 83-ാം സ്ഥാനത്ത്

മുംബൈ:  ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ പട്ടികയിൽ ആദ്യ നൂറിൽ വിരാട് കോലിയും ഇടംപിടിച്ചു. ഫോബ്‌സ് മാഗസീൻ പുറത്ത് വിട്ട പട്ടികയിൽ 83-ാം സ്ഥാനത്താണ് കോലി. 24 മില്യൺ യു.എസ് ഡോളറിന്റെ (160 കോടി) വരുമാനമാണ് കോലിക്ക് ഉള്ളത്.

ബോക്‌സിങ് താരം മെയ് വെതർ പട്ടികയിൽ ഒന്നാം സ്ഥാനത്തും ഫുട്‌ബോൾ താരം ലയണൽ മെസി രണ്ടാം സ്ഥാനത്തും ക്രിസ്റ്റിയാനോ റൊണാൾഡോ മൂന്നാം സ്ഥാനത്തുമാണ്. എന്നാൽ ഒരു വനിതാ താരം പോലും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ വർഷം വരെ ടെന്നീസ് താരം സെറീന വില്യംസ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നെങ്കിലും ഇത്തവണ സെറീനയ്ക്ക് അതിന് കഴിഞ്ഞില്ല. പ്രസവ ശേഷം താരത്തിന്റെ മൂല്യം എട്ട് മില്യൺ യു.എസ്.ഡിയിൽ നിന്ന് 62000 യു.എസ്.ഡിയായി കുറയുകയാണുണ്ടായത്.

ബോക്‌സിങ് റിംഗിലെ സൂപ്പർ താരമായ ഫ്‌ളോയിഡ് മെയ്‌വതറിന്റെ പ്രതിഫലം 285 യു.എസ് മില്യൺ ഡോളറാണ്. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി 111മില്യൺ യു.എസ് ഡോളറുമായി രണ്ടാം സ്ഥാനത്താണ്. ക്രിസ്റ്റിയാനോ റൊണാൾഡോയാണ് മൂന്നാമത്. 108 മില്യൺ യു.എസ് ഡോളറാണ് ക്രിസ്റ്റിക്ക് ലഭിച്ച വരുമാനം. നെയ്മർ അഞ്ചാമതും (90 മില്യൺ യു.എസ്.ഡി), റോജർ ഫെഡറർ ഏഴാമതുമാണ് (77.2 മില്യൺ യു.എസ്.ഡി).

വരുമാനത്തിൽ മാത്രമല്ല ജനപ്രീതിയിലും വിരാട് കോഹ്‌ലിയുടെ ഗ്രാഫ് ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയായ ട്വിറ്ററിൽ രണ്ടര കോടിയിലധികം ഫോളോവേഴ്‌സാണ് വിരാടിനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP