Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർച്ചയായി നാലാം പരമ്പരയിലും ഇരട്ട സെഞ്ചുറി; ബ്രാഡ്മാന്റെയും ദ്രാവിഡിന്റെയും റിക്കാർഡ് തകർത്ത് കോലി; സാഹയും മുരളി വിജയും സെഞ്ചുറി നേടിയപ്പോൾ ഇന്ത്യയ്ക്കു പിറന്നത് 687 റൺസിന്റെ കൂറ്റൻ സ്‌കോർ

തുടർച്ചയായി നാലാം പരമ്പരയിലും ഇരട്ട സെഞ്ചുറി; ബ്രാഡ്മാന്റെയും ദ്രാവിഡിന്റെയും റിക്കാർഡ് തകർത്ത് കോലി; സാഹയും മുരളി വിജയും സെഞ്ചുറി നേടിയപ്പോൾ ഇന്ത്യയ്ക്കു പിറന്നത് 687 റൺസിന്റെ കൂറ്റൻ സ്‌കോർ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ആറ് വിക്കറ്റിന് 687 എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇന്ത്യൻ നിരയിൽ ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ചുറിയുമാണ് പിറന്നത്.

നായകൻ വിരാട് കോലി (204) ഇരട്ട സെഞ്ച്വറി നേടിയപ്പോൾ സാഹ 106 റൺസ് എടുത്തു. മുരളി വിജയും (108) സെഞ്ചുറി നേടി. രവീന്ദ്ര ജഡേജ (60*), അജയ്ക്യ രഹാന (82), ചേതേശ്വർ പൂജാര (83*) എന്നിവർ അർധ സെഞ്ചുറി നേടി.

മൂന്നിന് 356 റൺസ് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്കായി കോലിയും രഹാനയും 222 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തുകയായിരുന്നു. 246 പന്തിൽ 24 ഫോറുകളുടെ സഹായത്തോടെയാണ് കോലിയുടെ നാലാം ഇരട്ട സെഞ്ചുറി. തുടർച്ചയായ നാലാം പരമ്പരയിലാണ് കോലി ഇരട്ട സെഞ്ചുറി സ്വന്തം പേരിൽ കുറിക്കുന്നത്. ഇതോടെ ബ്രാഡ്മാന്റെയും രാഹുൽ ദ്രാവിഡിന്റെയും റെക്കോർഡാണ് കോലി തകർത്തത്.

മറുപടി ബാറ്റിംഗിനിങ്ങിയ ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തിട്ടുണ്ട്. 15 റൺസെടുത്ത സൗമ്യസർക്കാരിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഉമേശ് യാദവിനാണ് വിക്കറ്റ്, 24 റൺസുമായി തമീം ഇഖ്ബാലും ഒരു റൺസുമായി മൊമിനുൽ ഹഖുമാണ് ക്രീസിൽ. ഇതോടെ ഒൻപത് വിക്കറ്റ് അവശേഷിക്കെ ബംഗ്ലാദേശിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിനൊപ്പമെത്താൻ 646 റൺസ് കൂടി വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP