Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും തുല്യർ; ജോയ് റൂട്ടും, കെയ്ൻ വില്യംസണും ഇവർക്ക് താഴെ മാത്രമെന്ന് റിക്കി പോണ്ടിങ്ങ്; വിരാട് മൂന്ന് ഫോർമാറ്റിലും മികച്ചവൻ; ടെസ്റ്റ് മാത്രമെടുത്താൽ സ്മിത്ത് മുന്നിലെന്ന് മുൻ ഇംഗ്ലീഷ് നായകൻ മൈക്കിൽ വോൻ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും തുല്യർ; ജോയ് റൂട്ടും, കെയ്ൻ വില്യംസണും ഇവർക്ക് താഴെ മാത്രമെന്ന് റിക്കി പോണ്ടിങ്ങ്; വിരാട് മൂന്ന് ഫോർമാറ്റിലും മികച്ചവൻ; ടെസ്റ്റ് മാത്രമെടുത്താൽ സ്മിത്ത് മുന്നിലെന്ന്  മുൻ ഇംഗ്ലീഷ് നായകൻ മൈക്കിൽ വോൻ

സിഡ്‌നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും താരതമ്യം ചെയ്ത് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്.സ്മിത്ത് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണെന്നും സമകാലികരിൽ ഇന്ത്യയുടെ വിരാട് കോലിമാത്രമാണ് തുല്യനെന്നുമാണെന്നാണ് റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായം.

മറ്റൊരു താരവും സ്മിത്തിനോളം മികവില്ല. മറ്റു കളിക്കാരെ താരതമ്യം ചെയ്തു നോക്കൂ. ജോയ് റൂട്ടും, കെയ്ൻ വില്യംസണും ഇവർക്ക് താഴെയേ വരികയുള്ളു. സ്മിത്തിന്റെ പ്രകടനമികവിനെക്കുറിച്ച് താൻ ഏറെക്കാലമായി പറയുന്നതാണെന്നും പോണ്ടിങ് പറഞ്ഞു.സ്മിത്തിന്റെ പ്രകടനമികവ് അദ്ദേഹത്തിന്റെ വാഗൺ വീൽ നോക്കിയാൽ അറിയാമെന്ന് പോണ്ടിങ് പറഞ്ഞു. മൈതാനത്തിന്റെ എല്ലാ ഭാഗത്തും കളിക്കാൻ സ്മിത്ത് സാധിക്കുന്നു. ഏതുതരം ഷോട്ടുകളും സ്മിത്ത് അനായാസം കളിക്കുന്നതായി കാണാം. ഒരു കളിക്കാരനെന്ന നിലയിൽ സ്മിത്ത് ഉന്നത നിലവാരം പുലർത്തുന്നുണ്ടെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

അതേ സമയം മുൻ ഇഗ്ലണ്ട് ക്യാപ്റ്റനായിരുന്ന മൈക്കിൾ വോൻ പറയുന്നത് വിരാട് കോഹ്ലി മൂന്ന് ഫോർമാറ്റിലും മികച്ചവനാണെന്നാണ് എന്നാൽ ടെസ്റ്റ് മാത്രമെടുത്താൽ സ്മിത്താണ് മുന്നിലെന്നാണ് വോനിന്റെ അഭിപ്രായം. ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറി നേടിയ സ്മിത്തിനെ നിരവധി താരങ്ങൾ പുകഴത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP