Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അത് ശരിയായില്ല...ആരാധകരെ..മാപ്പ്; റംസാൻ മാസത്തിൽ നോമ്പ് നോക്കുന്നവരെ മാനിക്കേണ്ടതായിരുന്നു; വസീം അക്രമിന്റെ പിറന്നാളിന് കേക്ക് മുറിച്ചതിൽ ഖേദപ്രകടനവുമായി വഖാർ യൂനിസ്

അത് ശരിയായില്ല...ആരാധകരെ..മാപ്പ്; റംസാൻ മാസത്തിൽ നോമ്പ് നോക്കുന്നവരെ മാനിക്കേണ്ടതായിരുന്നു; വസീം അക്രമിന്റെ പിറന്നാളിന് കേക്ക് മുറിച്ചതിൽ ഖേദപ്രകടനവുമായി വഖാർ യൂനിസ്

മറുനാടൻ മലയാളി ബ്യൂറോ

ഹെഡിങ്‌ലി: മുൻ പാക്കിസ്ഥാൻ പേസ് ബൗളർ വഖാർ യൂനിസിന് കഴിഞ്ഞ ദിവസം ആരാധകരോട് മാപ്പ് പറയേണ്ടി വന്നു. റംസാൻ മാസത്തിൽ വസീം അക്രത്തിന്റെ പിറന്നാളിന് കേക്ക് മുറിച്ചത് വിവാദമായതോടെയാണ് താരം മാപ്പ് പറഞ്ഞത്.ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മൽസരത്തിനിടെയാണ് സംഭവം.

ട്വിറ്ററിലായിരുന്നു യൂനിസിന്റെ ഖേദപ്രകടനം. വാസിം ഭായിയുടെ പിറന്നാളിന് കേക്ക് മുറിച്ചതിൽ എല്ലാവരോടും ഖേദം പ്രകടിപ്പിക്കുന്നു.റംസാന് നോമ്പ് നോൽക്കുന്നവരെ മാനിക്കേണ്ടതായിരുന്നു.അത് ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള മോശം പ്രവൃത്തിയായി പോയി. മാപ്പ്, വഖാർ യൂനിസ് കുറിച്ചു.

കമന്ററി ബോക്‌സിലിരുന്നായിരുന്നു ആഘോഷം. ഇതിന്റെ ഫോട്ടോകൾ പ്രചരിക്കാൻ തുടങ്ങിയതോടെ വിമർശനങ്ങളും മുറുകുകയായിരുന്നു.

എല്ലാവരും നോമ്പ് അനുഷ്ഠിക്കുമ്പോൾ ലൈവായി കേക്ക് മുറിച്ചതിനെതിരെ പാക് ആരാധകർ രംഗത്തെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വഖാർ യൂനുസിനും വസീം അക്രത്തിനുമെതിരെ വ്യാപക പ്രതിഷേധമുണ്ടായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP