Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സച്ചിൻ മിന്നിയിട്ടും ബ്ലാസ്റ്റേഴ്‌സ് തോറ്റു; അതിവേഗ അർധസെഞ്ച്വറിയുമായി മാസ്റ്റർ ബ്ലാസ്റ്റർ കസറിയിട്ടും മൂന്നാം മത്സരവും ജയിച്ച് വോൺസ് വാരിയേഴ്‌സ് പരമ്പര തൂത്തുവാരി

സച്ചിൻ മിന്നിയിട്ടും ബ്ലാസ്റ്റേഴ്‌സ് തോറ്റു; അതിവേഗ അർധസെഞ്ച്വറിയുമായി മാസ്റ്റർ ബ്ലാസ്റ്റർ കസറിയിട്ടും മൂന്നാം മത്സരവും ജയിച്ച് വോൺസ് വാരിയേഴ്‌സ് പരമ്പര തൂത്തുവാരി

ലോസാഞ്ചൽസ്: മുൻകാല പ്രകടനങ്ങളെ അനുസ്മരിപ്പിച്ചു സച്ചിൻ ടെൻഡുൽക്കർ അടിച്ചുതകർത്തെങ്കിലും അവസാന മത്സരത്തിലും ടീം തോറ്റു. ക്രിക്കറ്റ് ഓൾ സ്റ്റാഴ്‌സ് പരമ്പരയിലെ അവസാന മത്സരത്തിൽ സച്ചിൻ ബ്ലാസ്റ്റേഴ്‌സിനെ നാലു വിക്കറ്റിന് കീഴടക്കി വോൺസ് വോറിയേഴ്‌സ് മൂന്ന് മത്സര പരമ്പര തൂത്തുവാരി.

അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സച്ചിൻ ബ്ലാസ്റ്റേഴ്‌സ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിർത്തി ആറു വിക്കറ്റ് നഷ്ടത്തിൽ വാറിയേഴ്‌സ് മറികടന്നു.

അവസാന മൂന്നോവറിൽ 57 റൺസായിരുന്നു വാറിയേഴ്‌സിന് വേണ്ടിയിരുന്നത്. ആംബ്രോസ് എറിഞ്ഞ പതിനെട്ടാം ഓവറിൽ 26 റൺസടിച്ച കാലിസും പോണ്ടിംഗും മക്ഗ്രാത്ത് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 23 റൺസടിച്ചു. അവസാന ഓവറിൽ ജയിക്കാൻ എട്ടു റൺസായിരുന്നു ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയിരുന്നത്. സെവാഗ് എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തിൽ സിക്‌സറടിച്ച് വാറിയേഴ്‌സ് നായകൻ ഷെയ്ൻ വോൺ ജയമൊരുക്കി.

കാലിസും (23 പന്തിൽ 47) പോണ്ടിംഗും (25 പന്തിൽ 43 നോട്ടൗട്ട്), കുമാർ സംഗക്കാരയും(21 പന്തിൽ 42) ചേർന്നാണ് വാറിയേഴ്‌സിന് അവിശ്വസനീയ ജയമൊരുക്കിയത്. സ്‌കോർ: സച്ചിൻ ബ്ലാസ്റ്റേഴ്‌സ് 20 ഓവറിൽ 219/5, വോൺ വാറിയേഴ്‌സ് 19.5 ഓവറിൽ 224/6.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് സച്ചിന്റെയും ഗാംഗുലിയുടെയും അർധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്‌കോർ കുറിച്ചത്. ബ്ലാസ്‌റ്റേഴ്‌സിനായി സച്ചിനും സെവാഗും ചേർന്ന തകർപ്പൻ തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 3.5 ഓവറിൽ 55 റൺസ് കൂട്ടിച്ചേർത്തു.

15 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 27 റൺസെടുത്ത സെവാഗ് മടങ്ങിയശേഷം ക്രീസിലെത്തിയ ജയവർധനെയും തകർത്തടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് സ്‌കോർ കുതിച്ചുകയറി. ആദ്യ രണ്ടു പന്തുകൾ തന്നെ അതിർത്തി വരയുടെ മുകളിലൂടെ പറത്തിയ സച്ചിൻ തന്റെ സുവർണകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് കാഴ്‌വച്ചത്. 27 പന്തിൽ ആറ് സിസ്‌കും രണ്ടു ബൗണ്ടറിയും പറത്തി സച്ചിൻ 57 റൺസെടുത്ത് പുറത്തായപ്പോൾ 37 പന്തിൽ മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിയാണ് ഗാംഗുലി 50 റൺസടിച്ചത്. 18 പന്തിൽ 41 റൺസെടുത്ത മഹേല ജയവർധനെയും ബ്ലാസ്റ്റേഴ്‌സ് സ്‌കോർ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. 22 പന്തിൽ 33 റൺസെടുത്ത കാൾ ഹൂപ്പർ പുറത്താകാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP