Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഫലതർക്കം മൂത്തു; കളിക്കാരും ബോർഡും രണ്ട് ദിശയിൽ; ഇന്ത്യൻ പര്യടനം മതിയാക്കി വിൻഡീസ് ടീം മടങ്ങുന്നു; പകരം ഇന്ത്യാ-ശ്രീലങ്കാ പോരാട്ടം

പ്രതിഫലതർക്കം മൂത്തു; കളിക്കാരും ബോർഡും രണ്ട് ദിശയിൽ; ഇന്ത്യൻ പര്യടനം മതിയാക്കി വിൻഡീസ് ടീം മടങ്ങുന്നു; പകരം ഇന്ത്യാ-ശ്രീലങ്കാ പോരാട്ടം

ധർമശാല: ഇന്ത്യൻ പര്യടനം മതിയാക്കി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം മടങ്ങുന്നു. ഇനിയുള്ള ഏകദിനമോ ട്വന്റി ട്വന്റിയോ ടെസ്റ്റ് മത്സരങ്ങളോ ഇന്ത്യയുമായി കളിക്കില്ലെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡും അറിയിച്ചു. കളിക്കാരുമായുള്ള  പ്രതിഫല തർക്കത്തിൽ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്. ധർമശാലയിൽ നടക്കുന്ന നാലാം ഏകദിനത്തിന് ശേഷം വിൻഡീസ് കളിക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങും. 

വിൻഡീസ് ബോർഡുമായുള്ള പ്രതിഫല തർക്കത്തെ കുറിച്ച് വിൻഡീസ് നായകൻ ഡ്വയൻ ബ്രാവോ ധർമശാല ഏകദിനത്തിന്റെ ടോസിന് ശേഷം പരസ്യമായി പറഞ്ഞിരുന്നു.  ടീം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പ്രതിസന്ധിയിലും മറ്റു താരങ്ങൾ തനിക്കൊപ്പമാണെന്നും ബ്രാവോ വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായിരുന്നു വിൻഡീസ് ബോർഡിന്റെ പ്രഖ്യാപനം. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഇത്തരത്തിൽ പര്യടനത്തിൽ നിന്ന് പിന്മാറുന്നത്.

അതേസമയം പരമ്പര പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള വിൻഡീസ് ടീമിന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐ.സി.സി) പരാതി നൽകും. പരമ്പരയിൽ നിന്ന് പിന്മാറുന്നതിലൂടെ തങ്ങൾക്കുണ്ടാവുന്ന നഷ്ടം വിൻഡീസ് ക്രിക്കറ്റ് ബോർഡിനോട് നികത്തണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെടും. കളിക്കാരുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന വിൻഡീസ് ബോർഡിന്റെ സമീപനമാണ് പ്രശ്‌നം വഷളാക്കിയത്. കരീബിയൻ ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്.

വിൻഡീസ് ടീമിന്റെ തീരുമാനം ബി.സി.സി.ഐയും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ശ്രീലങ്കൻ ടീമിനെ പരന്പരയ്ക്കായി  ക്ഷണിക്കാനുള്ള ചർച്ചകളും ബി.സി.സി.ഐ നടത്തി വരികയാണ്. വിൻഡീസിന് പകരം ഇന്ത്യയിൽ കളിക്കാനെത്താൻ ശ്രീലങ്ക സമ്മതിച്ചിട്ടുമുണ്ട്. മത്സരക്രമവും മറ്റ് വിശദാംശങ്ങളും ഉടൻ തയ്യാറാകുമെന്നാണ് സൂചന.

പ്രതിഫലത്തർക്കത്തിന്റെ പേരിൽ തുടക്കം മുതൽ വെസ്റ്റ് ഇൻഡീസിന്റെ പര്യടനം അനിശ്ചതത്വത്തിലായിരുന്നു. അഞ്ച് ഏകദിനങ്ങൾ, ഒരു ട്വന്റി 20, മൂന്ന് ടെസ്റ്റുകൾ എന്നിങ്ങനെയാണ് പരന്പരയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ രണ്ട് മത്സരങ്ങൾ കൊച്ചിയിലും ഡൽഹിയിലുമായി നടന്നു. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് വിശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചു. 

നേരത്തെ കൊച്ചിയിൽ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് പ്രതിഫലത്തർക്കം ഉയർത്തി വിൻഡീസ് ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ബി.സി.സി.ഐ ഇടപെട്ടാണ് വിൻഡീസ് കളിക്കാരെ അനുനയിപ്പിച്ചത്. താരങ്ങൾക്ക് ബി.സി.സി.ഐ പണം നൽകിയതായും റിപ്പോർട്ടുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP