Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനപരമ്പര ഒക്ടോബർ 8 മുതൽ; പരമ്പരയിലെ ആദ്യമത്സരം കൊച്ചിയിൽ പകലും രാത്രിയുമായി

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനപരമ്പര ഒക്ടോബർ 8 മുതൽ; പരമ്പരയിലെ ആദ്യമത്സരം കൊച്ചിയിൽ പകലും രാത്രിയുമായി

ചെന്നൈ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ വേദികൾ പ്രഖ്യാപിച്ചു. ഒക്ടോബർ എട്ടിന് കൊച്ചിയിലാണ് ആദ്യ ഏകദിനം. മത്സരം പകലും രാത്രിയിലുമായാണ് നടക്കുക. കൊച്ചിയിൽ നടക്കുന്ന ആദ്യ പകൽ-രാത്രി മത്സരമാകും ഇത്. ടെസ്റ്റ് മത്സരങ്ങൾ ഒക്ടോബർ 30ന് ആരംഭിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾക്കും കൊച്ചി തന്നെ വേദിയാകുമെന്നതിനാൽ മൈതാനത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് പ്രഖ്യാപനം.

രണ്ടാം ഏകദിനം ഒക്ടോബർ 11ന് വിശാഖപട്ടണത്ത് നടക്കും. കട്ടക്ക് (ഒക്ടോബർ 14), കൊൽക്കത്ത (ഒക്ടോബർ 17), ധർമശാല (ഒക്ടോബർ 20) എന്നിവിടങ്ങളിലാണ് മറ്റ് ഏകദിന മത്സരങ്ങൾ. പര്യടനത്തിലെ ഏക ട്വന്റി 20 മത്സരം ഡൽഹി ഫിറോസ്ഷാ കോട്‌ലയിൽ ഒക്ടോബർ 22ന് നടക്കും.

ആദ്യ ടെസ്റ്റ് ഒക്ടോബർ 30 മുതൽ നവംബർ 3 വരെ ഹൈദരാബാദിൽ നടക്കും. രണ്ടാം ടെസ്റ്റ് ബംഗളൂരുവിലും (നവംബർ 7-11) മൂന്നാം ടെസ്റ്റ് അഹമ്മദാബാദിലുമാണ് (നവംബർ 15-19) നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP