Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാന കടമ്പയിൽ ദ്രാവിഡിന്റെ കുട്ടികൾക്കു കാലിടറി; അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം വെസ്റ്റ് ഇൻഡീസിന്

അവസാന കടമ്പയിൽ ദ്രാവിഡിന്റെ കുട്ടികൾക്കു കാലിടറി; അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം വെസ്റ്റ് ഇൻഡീസിന്

ധാക്ക: ഇതിഹാസതാരം രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിനു ലോകകപ്പ് ഫൈനലിൽ തോൽവി. അഞ്ചുവിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ തോൽപ്പിച്ചത്.

വിജയലക്ഷ്യമായ 146 റൺസ് മൂന്ന് പന്തും അഞ്ചു വിക്കറ്റും ബാക്കി നിർത്തി വിൻഡീസ് മറികടക്കുകയായിരുന്നു. 52 റൺസുമായി പുറത്താകാതെ നിന്ന കീസി കാർട്ടിയും 40 റൺസുമായി കാർട്ടിക്ക് പിന്തുണ നൽകിയ കീമോ പോളും ചേർന്നാണ് വിൻഡീസിന് ലോകകിരീടം സമ്മാനിച്ചത്.

സ്‌കോർ ഇന്ത്യ 45.1 ഓവറിൽ 145ന് ഓൾ ഔട്ട്, വെസ്റ്റിൻഡീസ് 49.3 ഓവറിൽ 146/5.

ഒരുഘട്ടത്തിൽ 77/5 എന്ന നിലയിൽ വിൻഡീസ് തോൽവി മുന്നിൽകണ്ടെങ്കിലും പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 69 റൺസ് കൂട്ടിച്ചേർത്താണ് കാർട്ടി-പോൾ സഖ്യം വിൻഡീസിന് ലോകകിരീടം സമ്മാനിച്ചത്. 23 റൺസെടുത്ത ഹെറ്റ്‌മെയറും 15 റൺസെടുത്ത ഇമ്‌ലാച്ചും വിൻഡീസ് ജയത്തിൽ നിർണായക സംഭാവന നൽകി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45.1 ഓവറിൽ 145 റൺസിന് ഓൾ ഔട്ടായി. 51 റൺസെടുത്ത സർഫ്രാസ് ഖാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സർഫ്രാസിന് പുറമെ ലോംറോർ(19), ബാതം(21) എന്നിവർ മാത്രമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നുള്ളു. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ജോസഫും ജോണും ചേർന്നാണ് ഇന്ത്യയെ തകർത്തത്. സർഫ്രാസ് ഖാൻ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ 100 കടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP