Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ വിജയം ആധികാരികമാണെന്ന് സച്ചിൻ ടെണ്ടുൽക്കർ; ട്വിറ്ററിലൂടെ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഇന്ത്യൻ വിജയം ആധികാരികമാണെന്ന് സച്ചിൻ ടെണ്ടുൽക്കർ; ട്വിറ്ററിലൂടെ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡൽഹി: ലോകക്കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാൻ ടീമിനെ തോൽപ്പിച്ച ഇന്ത്യൻ ടീമിന് ആശംസകൾ പ്രവഹിക്കുകയാണ്. ഇതിനിടെ ഇന്ത്യ നേടിയ വിജയം ആധികാരികമാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പ്രതികരിച്ചു. ടീം ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും സച്ചിൻ പറഞ്ഞു.

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി പ്രണബ് മുഖർജിയും അഭിനന്ദിച്ചത്. ' ഇന്ത്യൻ ടീമിന് അഭിനന്ദനം. ടീം നന്നായി കളിച്ചു. ഞങ്ങളെല്ലാവരും നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു.' ഇതായിരുന്നു ട്വിറ്ററിലെ സന്ദേശം. മത്സരത്തിന് മുമ്പും ഇന്ത്യൻ ടീമിനെ മോദി അഭിനന്ദിച്ചിരുന്നു.

ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നതായി രാഷ്ട്രപതിയും പറഞ്ഞു. ലോകകപ്പ് ക്രിക്കറ്റിലെ ആദ്യമൽസരത്തിൽ തന്നെ വിജയം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. തുടർന്നുള്ള മൽസരങ്ങളിലും വിജയം നേടാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നായിരുന്നു മരാഷ്ട്രപതിയുടെ ട്വീറ്റ്. രാഷ്ട്രയ രംഗത്തെ പ്രമുഖരെ കൂടാതെ ബോളിവുഡ് സൂപ്പർതാരങ്ങളും ഇന്ത്യൻ ടീമിന് ആശംസകൾ നേർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP