Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന ഓവറിലെ അത്ഭുത പ്രകടനത്തിൽ വിൻഡീസ് കുട്ടി ക്രിക്കറ്റിലെ രാജാക്കന്മാരായി; ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ട്വന്റി ട്വന്റി ലോകകപ്പ് സ്വന്തമാക്കി; അവസാന ഓവറിൽ തുടർച്ചയായി നാല് സിക്‌സടിച്ച് കാർലോസ് ബ്രെയ്‌ത്ത്വെയ്റ്റ് വിജയമൊരുക്കി; ഇംഗ്ലണ്ടിന്റെ കയ്യിൽ നിന്നും കപ്പ് പിടിച്ചുവാങ്ങി കരിമ്പീയൻ പ്രകടനം

അവസാന ഓവറിലെ അത്ഭുത പ്രകടനത്തിൽ വിൻഡീസ് കുട്ടി ക്രിക്കറ്റിലെ രാജാക്കന്മാരായി; ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ട്വന്റി ട്വന്റി ലോകകപ്പ് സ്വന്തമാക്കി; അവസാന ഓവറിൽ തുടർച്ചയായി നാല് സിക്‌സടിച്ച് കാർലോസ് ബ്രെയ്‌ത്ത്വെയ്റ്റ് വിജയമൊരുക്കി; ഇംഗ്ലണ്ടിന്റെ കയ്യിൽ നിന്നും കപ്പ് പിടിച്ചുവാങ്ങി കരിമ്പീയൻ പ്രകടനം

കൊൽക്കത്ത: ലോകകപ്പ് ട്വന്റി20 ഫൈനലിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് വെസ്റ്റ് ഇൻഡീസ് കീരിടം സ്വന്തമാക്കി.ഇംഗ്ലണ്ടിനെതിരെ 156 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ നടത്തിയ അത്യുഗ്ര പ്രകടനത്തിലൂടെയാണ് വിജയം കൈവരിച്ചത്.
 ഇംഗ്ലണ്ട് ഉർത്തിയ സ്‌കോർ പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ തകർച്ച നേരിടേണ്ടി വന്ന്‌ ക്രിസ് ഗെയിൽസും ബാഢ്രിയും സിമൺസും പുറത്തായെങ്കിലും അവസാന ഓവറിൽ തുടർച്ചയായി നാല് സിക്‌സടിച്ച് കാർലോസ് ബ്രെയ്‌ത്ത്വെയ്റ്റ് വിജയമൊരുക്കി.

ചരിത്രത്തിലാദ്യമായി രണ്ടാം തവണയും ട്വന്റി20 ലോകകിരീടം നേടുന്ന ടീമെന്ന ഖ്യാതിയോടെയാണ് വിൻഡീസ് കിരീടമുറപ്പിച്ചിരിക്കുന്നത്.സ്‌കോർ: ഇംഗ്ലണ്ട് 20 ഓവറിൽ ഒൻപതിന് 155. വെസ്റ്റ് ഇൻഡീസ് 19.4 ഓവറിൽ ആറിന് 16.

തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച ഇംഗ്ലണ്ട് താരതമ്യേന മികച്ച് സ്‌കോർ പടുത്തുയർത്തുകയായിരുന്നു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ജോ റൂട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി പൊരുതിയത്. റൂട്ട് 54 റൺസെടുത്തപ്പോൾ ബട്‌ലർ 36 റൺസുമെടുത്തു. മികച്ച റൺ റേറ്റുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ തകർച്ച പൊടുന്നനെയായിരുന്നു.

കലാശപോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വിൻഡീസ് മേധാവിത്വം നേടി. മൂന്ന് വിക്കറ്റുകൾ തുടകത്തിൽ തന്നെ നേടാൻ വിൻഡീസിന് സാധിച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഇംഗ്ലണ്ടിനെ വിൻഡീസ് ഞെട്ടിച്ചു. ഓപ്പണർ ജേസൺ റോയ്(0) പുറത്തായി. ബാഡ്രിക്കാണ് വിക്കറ്റ്. തൊട്ടടുത്ത തന്നെ രണ്ടാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ബാഡ്രിയുടെ തന്നെ പന്തിൽ റസൽ പടിച്ച് ഹേൽസ് പുറത്തായി. പിന്നീട് ജോ റൂട്ടിന്റെ നേതൃത്വത്തിൽ രണ്ട് ബൗണ്ടറികളുമായി രക്ഷപ്രവർത്തനം നടത്തുന്നതിനിടെ മൂന്നാം വിക്കറ്റും വീണു. ഇത്തവണ ക്രിസ് ഗെയിലാണ് ഇംഗ്ലണ്ടിന് പ്രഹരം ഏൽപ്പിച്ചത്. അഞ്ച് റൺസെടുത്ത മോർഗണെ ഗെയിൽ ബാഡ്രീയുടെ കൈകളിൽ എത്തിച്ചു.

ബെൻ സ്റ്റോക്‌സ്, മുഈൻ അലി, ജോ റൂട്ട് എന്നിവർ തുടർച്ചയായി പുറത്താവുകയായിരുന്നു. 36 പന്തിൽ 54 റൺസെടുത്ത റൂട്ട് അനാവശ്യ ഷോട്ടിന് മുതിർന്ന് സുലെയ്മൻ ബെന്നിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നാലാം വിക്കറ്റിൽ ജോസ് ബട്‌ലറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് താങ്ങായത്.

ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 61 റൺസ്. 22 പന്തിൽ ഒരു ബൗണ്ടറിയും മൂന്നു സിക്‌സുമുൾപ്പെടെ 36 റൺസെടുത്ത ജോസ് ബട്‌ലറിനെ പുറത്താക്കി ബ്രാത്‌വയ്റ്റാണ് കൂട്ടുകെട്ട് പൊളിച്ചത്. ബെൻ സ്റ്റോക്‌സ് (എട്ടു പന്തിൽ 13), മോയിൻ അലി (0) എന്നിവരെ ഒരേ ഓവറിൽ മടക്കിയ ബ്രാവോയും മികവുകാട്ടി. പിന്നാലെ ജോ റൂട്ടിനെ സുലൈമാൻ ബെന്നിന്റെ കൈകളിലെത്തിച്ച ബ്രാത്ത്‌വെയ്റ്റ് വിൻഡീസ് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു.

ഡേവിഡ് വില്ലി 14 പന്തിൽ 21 റൺസെടുത്ത് ഇംഗ്ലണ്ട് സ്‌കോറിന് വേഗത സമ്മാനിച്ചെങ്കിലും ബ്രാത്ത്‌വയ്റ്റിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പ്ലങ്കറ്റ് നാല് റൺസെടുത്ത് പുറത്തായി. ക്രിസ് ജോർദാൻ (13 പന്തിൽ 12), ആദിൽ റഷീദ് (നാലു പന്തിൽ നാല്) എന്നിവർ പുറത്താകാതെ നിന്നു. മത്സരത്തിൽ ആര് വിജയിച്ചാലും രണ്ട് ലോകകിരീടങ്ങൾ അവരുടെ പേരിൽ കുറിക്കപ്പെടും. ഇംഗ്ലണ്ട് 2010ലും വെസ്റ്റ് ഇൻഡീസ് 2012ലും കപ്പുയർത്തി. കപ്പുയർത്താൻ ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്ന ന്യൂസീലൻഡിനേയും ഇന്ത്യയേയും കീഴടക്കിയാണ് ഇരുടീമുകളുടേയും വരവ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP