Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യൻ ക്രിക്കറ്റെന്നാൽ വിരാട് കോലിയും മഹേന്ദ്ര സിങ് ധോനിയും മാത്രമല്ല; ഇവർക്കുകൂടി അവകാശപ്പെട്ടതാണ് കൈയടി; തലയുയർത്തി മിതാലിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് ഫൈനലിൽ

ഇന്ത്യൻ ക്രിക്കറ്റെന്നാൽ വിരാട് കോലിയും മഹേന്ദ്ര സിങ് ധോനിയും മാത്രമല്ല; ഇവർക്കുകൂടി അവകാശപ്പെട്ടതാണ് കൈയടി; തലയുയർത്തി മിതാലിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് ഫൈനലിൽ

നിതാക്രിക്കറ്റിലെ 'പുരുഷ ടീമാ'യിരുന്നു ഓസ്‌ട്രേലിയ. കരുത്തിലും മികവിലും പുരുഷടീമുകളോട് കിടപിടിക്കാവുന്ന ടീം. എന്നാൽ, ഇന്ത്യൻ പെൺപുലികൾക്കുമുന്നിൽ ഇന്നലെ അവർ മാൻപേടകളായി മാറി. വനിതാ ക്രിക്കറ്റിലെ ചക്രവർത്തിനിമാരായ ഓസട്രേലിയയെ തോൽപിച്ച് ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ കടന്നിരിക്കുന്നു. ഇനി ഇംഗ്ലണ്ടിനെക്കൂടി തോൽപിച്ചാൽ ലോകക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീമിന് സിംഹാസനം സ്വന്തമാകും.

കോടികൾ വരുമാനവും കോടികളുടെ ആരാധനയുമാണ് ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ, അത് പുരുഷകേസരികൾക്കുമാത്രം അവകാശപ്പെട്ടതാണെന്നുമാത്രം. സച്ചിൻ തെണ്ടുൽക്കറുടെയും വിരാട് കോലിയുടെയും മഹേന്ദ്ര സിങ് ധോനിയുടെയും മാത്രം ലോകമല്ല ക്രിക്കറ്റെന്ന് ഇനി അംഗീകരിച്ചേമതിയാകൂ. അവിടെ, അവരെപ്പോലെതന്നെ കൈയടി അർഹിക്കുന്നവരാണ് മിതാലി രാജും ഹർമൻപ്രീത് കൗറും ജുലൻ ഗോസ്വാമിയുമൊക്കെ.

ഓസ്‌ട്രേലിയക്കെതിരെ ഹർമൻപ്രീത് കൗറിന്റെ സൂപ്പർ സെഞ്ച്വറിക്ക് പകിട്ടേറെയായിരുന്നു. ഇന്ത്യ ഫൈനലിൽ കടക്കില്ലെന്ന് ഉറപ്പിച്ച ക്രിക്കറ്റ് പണ്ഡിതരെ ഇളിഭ്യരാക്കിയ പ്രകടനം. 115 പന്തിൽ 20 ബൗണ്ടറിയും ഏഴ് സിക്‌സറുമടക്കം 171 റൺസുമായി പുറത്താകാതെ നിന്ന ഹർമൻ പ്രീത് ടീമിനെ 42 ഓവറിൽ 281 റൺസിലെത്തിച്ചു. മികച്ച താരങ്ങളുള്ള ഓസ്‌ട്രേലിയയെ കടിഞ്ഞാണിട്ട് കുരുക്കിയ ഇന്ത്യൻ ബൗളർമാർ അവർക്ക് അനുവഗിച്ചത് 40.1 ഓവറിൽ 245 റൺസുമാത്രം.

ഇതുപോലൊരു തോൽവി ചരിത്രത്തിൽ ഓസ്‌ട്രേലിയ വഴങ്ങിയിട്ടില്ല. ഇതുപോലൊരു ജയം ഇന്ത്യ സ്വന്തമാക്കിയിട്ടുമില്ല. ടൂർണമെന്റിലുടനീളം മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യ, ഫൈനലിൽ പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. 1983-ൽ കപിൽ ദേവിന്റെ 'ചെകുത്താന്മാർ' ലോർഡ്‌സിൽ ലോകകിരീടം ചൂടിയതുപോലെ, വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് ആദ്യ ലോകകപ്പ്.

മിതാലിയെപ്പോലെ ഒരു നായികയും ഹർമൻപ്രീതിനെപ്പോലൊരു പോരാളിയുമുണ്ടെങ്കിൽ ഇന്ത്യക്ക് കിരീടം കൈയെത്തുംദൂരെയാണെന്ന് കരുതുന്നവരുണ്ട്. ടൂർണമെന്റിലുടനീളം മിന്നുന്ന ഫോമിലാണ് മിതാലി. ഹർമൻപ്രീതാകട്ടെ, ഏത് ബൗളിങ് നിരയെയും തച്ചുതകർക്കാൻ ശേഷിയുള്ള മികവിനുടമയും.

സെമി ഫൈനൽവരെയുള്ള മുന്നേറ്റത്തിൽ മിതാലിയുടെ മികവായിരുന്നുവെങ്കിൽ, സെമിയിൽ ഹർമൻപ്രീതിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്. 2009 മുതൽ ഇന്ത്യൻ ടീമിലുള്ള ഹർമൻപ്രീത്, വിദേശത്തെ ഒരു ട്വന്റി 20 ലീഗിൽ സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം കൂടിയാണ്. ഓസ്‌ട്രേലിയൻ വനിതാ ബിഗ് ബാഷ് ലീഗിൽ കഴിഞ്ഞവർഷം സിഡ്‌നി തണ്ടേഴ്‌സ് ടീമിലെത്താൻ അവർക്കായി. 13 മത്സരങ്ങളിൽ 296 റൺസ് നേടിയ അവർ സിഡ്‌നി ടീമിന്റെ അക്കൊല്ലത്തെ മികച്ച താരവുമായി മാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP