Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഡിവില്ലിയേഴ്‌സ്: ഹൃദയസ്പർശിയായ വീഡിയോ കാണാം

ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഡിവില്ലിയേഴ്‌സ്: ഹൃദയസ്പർശിയായ വീഡിയോ കാണാം

ജോഹന്നാസ്ബർഗ്: കളിമിടുക്കുണ്ടായിട്ടും ലോകകപ്പിൽ എന്നും കണ്ണീരുകുടിക്കാനാണ് ദക്ഷിണാഫ്രിക്കൻ ടീമിന് യോഗം. ഇത്തവണയും ആ പതിവ് തെറ്റിയിരുന്നില്ല. സെമിയിൽ ദക്ഷിണാഫ്രിക്കയെ മഴ ചതിച്ചതോടെ ഫൈനലിൽ എത്താനുള്ള സുവർണ്ണാവസരമാണ് ഡിവില്ലിയേഴ്‌സിനും കൂട്ടർക്കും നഷ്ടമായത്. എന്നാൽ, ആരാധകരുടെ ഹൃദയം കവരാൻ ഡിവില്ലിയേഴ്‌സിനും കൂട്ടർക്കും സാധിച്ചിരുന്നു. എങ്കിലും നിരാശപ്പെടുത്തിയതിന് ആരാധകരോട് ക്ഷമ ചോദിച്ചും പിന്തുണക്ക് നന്ദിയും പറഞ്ഞ് ഡിവില്ലിയേഴ്‌സ് രംഗത്തെത്തി.

തന്റെ വീഡിയോ ബ്ലോഗിലൂടെയാണ് ഡിവില്ലിയേഴ്‌സ് ആരാധകരുടെ പിന്തുണക്ക് നന്ദി പറഞ്ഞത്. തോറ്റതിൽ ദുഃഖമില്ലെന്നും ആരാധകർക്കുണ്ടായ മനോവിഷമത്തിൽ മാപ്പ് ചോദിക്കുന്നതായും ദക്ഷിണാഫ്രിക്കൻ നായകൻ പറയുന്നു. അഭിമാനത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃദയസ്പർശിയായ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP