Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക് താരം യൂനിസ് ഖാൻ ഏകദിന ക്രിക്കറ്റിൽ നിന്നു വിടവാങ്ങുന്നു

അബുദാബി: പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ യൂനിസ് ഖാൻ ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തോടെ വിരമിക്കുമെന്നു യൂനിസ് പ്രഖ്യാപിച്ചു. 15 വർഷത്തെ ഏകദിന കരിയറിൽ 264 മത്സരങ്ങൾ 37-കാരനായ യൂനിസ് കളിച്ചു. 31.34 ശരാശരിയിൽ 7,240 റൺസ് യൂനിസ് ഇതുവരെ നേടിയിട്ടുണ്ട്. ഇതിൽ ഏഴ് സെഞ്ചുറികളും 48 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു.

പാക്കിസ്ഥാനുവേണ്ടി ഏറ്റവും അധികം ഏകദിന റൺസ് നേടിയ ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ആറാം സ്ഥാനമുണ്ട് യൂനിസിന്. അടുത്തിടെ ജാവേദ് മിയാൻദാദിനെ മറികടന്ന് ടെസ്റ്റിലെ റൺ വേട്ടക്കാരിൽ യൂനിസ് ഒന്നാമതെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP