Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരമിച്ചതിന് ശേഷം ആ തീരുമാനത്തിൽ എനിക്ക് കുറ്റബോധം ഉണ്ടാവരുത്; കുറച്ചു കൂടി കളിക്കാമായിരുന്നു എന്ന ചിന്ത എന്നെ അലട്ടരുത്;ഈ ചിന്ത മുന്നിൽ വച്ചായിരിക്കും എന്റെ വിരമിക്കൽ തീരുമാനം; വിരമിക്കലിനെക്കുറിച്ച് മനസ്സ് തുറന്ന യുവരാജ് സിങ്

വിരമിച്ചതിന് ശേഷം ആ തീരുമാനത്തിൽ എനിക്ക് കുറ്റബോധം ഉണ്ടാവരുത്; കുറച്ചു കൂടി കളിക്കാമായിരുന്നു എന്ന ചിന്ത എന്നെ അലട്ടരുത്;ഈ ചിന്ത മുന്നിൽ വച്ചായിരിക്കും എന്റെ വിരമിക്കൽ തീരുമാനം; വിരമിക്കലിനെക്കുറിച്ച് മനസ്സ് തുറന്ന യുവരാജ് സിങ്

മുംബൈ: തന്റെ വിരമിക്കൽ തീരുമാനനത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ത്യൻ താരമായ യുവരാജ് സിങ്. ക്രിക്കറ്റ് ആസ്വദിക്കുന്നതുകൊണ്ടാണ് ഞാൻ ഇപ്പോഴും കളിക്കുന്നതെന്നും അല്ലാതെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നതോ, ഐപിഎല്ലിൽ കളിക്കണമെന്നതോ ആയ ചിന്ത കൊണ്ടല്ലെന്നും യുവരാജ് പറഞ്ഞു.

വിരമിച്ചതിന് ശേഷം ആ തീരുമാനത്തിൽ എനിക്ക് കുറ്റബോധം ഉണ്ടാവരുത്. കുറച്ചു കൂടി കളിക്കാമായിരുന്നു എന്ന ചിന്ത എന്നെ അലട്ടരുത്. ഈ ചിന്ത മുന്നിൽ വച്ചായിരിക്കും എന്റെ വിരമിക്കൽ തീരുമാനം. പോകാൻ ശരിയായ സമയം ഇതാണെന്ന് തോന്നുമ്‌ബോഴും, എന്റെ പരമാവധി ഞാൻ നൽകി കഴിഞ്ഞു എന്ന തോന്നലിൽ എത്തുമ്‌ബോഴും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കും.

ക്രിക്കറ്റ് ആസ്വദിക്കുന്നതുകൊണ്ടാണ് ഞാൻ ഇപ്പോഴും കളിക്കുന്നത്. അല്ലാതെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നതോ, ഐപിഎല്ലിൽ കളിക്കണമെന്നതോ ആയ ചിന്ത കൊണ്ടല്ല. എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതാണ് മുന്നോട്ടു പോകാനുള്ള പ്രചോദനമെന്നും യുവരാജ് പറയുന്നു.

ഐപിഎല്ലിലാണെങ്കിൽ, രണ്ടു മൂന്നൂ സീസണുകളിൽ കൂടി കളിക്കാൻ സാധിക്കുമെന്നാണ് എന്റെ കണക്കുകൂട്ടൽ. നല്ല യാത്രയായിരുന്നു ജീവിതത്തിൽ എന്റേത്. ഒരു പോരാളിയായിരുന്നു ഞാൻ. കാഠിന്യമേറിയ സാഹചര്യങ്ങളെ ഞാൻ നേരിട്ടു. കാൻസറിൽ ദുരിതം പേറുന്നവർക്ക് മുന്നിൽ അവർക്ക് കരുത്ത് നൽകി നിൽക്കാൻ തനിക്കായെന്നും യുവരാജ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP