Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹീർ ഖാൻ ഡൽഹി ഡെയർ ഡെവിൾസ് നായകൻ

ന്യൂഡൽഹി: ഐപിഎലിൽ ഡൽഹി ഡെയർഡെവിൾസിന്റെ നായകനായി മുൻ ഇന്ത്യൻ താരം സഹീർ ഖാനെ നിയമിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒമ്പതാം എഡിഷനിൽ ദക്ഷിണാഫ്രിക്കൻ താരം ജെ.പി. ഡുമിനിക്കു പകരക്കാരനായാണ് സഹീറിനെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്താണ് ഡൽഹി ഡെയർ ഡെവിൾസ് ഫിനിഷ് ചെയ്തത്. 37കാരനായ സഹീർ കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചിരുന്നു. സഹീറിന്റെ പരിചയസമ്പത്തും ആക്രമണശേഷിയുംതന്നെയാണു ടീമിന്റെ നായകസ്ഥാനത്തേക്ക് ഈ മുൻ ഇന്ത്യൻ പേസറെ എത്തിച്ചതെന്നു ഡൽഹി ഡെയർഡെവിൾസ് ഉപദേശകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. ഡൽഹി ഡെയർഡെവിൾസിന്റെ നായകസ്ഥാനം തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്നു സഹീർ പ്രതികരിച്ചു. വലിയൊരു ഉത്തരവാദിത്വമാണ് തനിക്ക് മേലുള്ളത്. ഇത്തവണ ഐപിഎലിൽ വലിയ ചലനങ്ങളുണ്ടാക്കാൻ ടീമിനാകുമെന്നും യുവതാരങ്ങൾക്ക് അത്ഭുതം സൃഷ്ടിക്കാനാകുമെന്നും സഹീർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP