Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ഫുട്‌ബോൾ ആരാധനക്ക് സിനിമാ ഫാൻസ് അസോസിയേഷനുകളുടെ നിലവാരം മാത്രമേ ഉള്ളൂവെന്ന് എ പ്രദീപ് കുമാർ; ആരാധനയുടെ പേരിൽ മോശം ടീമുകളെ അമിതമായി പോത്സാഹിപ്പിക്കുന്നു; ഐ.എസ്.എൽ, ഐ ലീഗ് തുടങ്ങിയ ടൂർണമെന്റുകൾ ഫുട്‌ബോളിന് ഗുണം ചെയ്യുന്നില്ല; വിദേശത്ത് നിന്ന് പല്ലുകൊഴിഞ്ഞ സിംഹങ്ങളാണ് ഈ മത്സരങ്ങളിൽ എത്തുന്നതെന്നും കോഴിക്കോട് എംഎൽഎ

കേരളത്തിലെ ഫുട്‌ബോൾ ആരാധനക്ക് സിനിമാ ഫാൻസ് അസോസിയേഷനുകളുടെ നിലവാരം മാത്രമേ ഉള്ളൂവെന്ന് എ പ്രദീപ് കുമാർ; ആരാധനയുടെ പേരിൽ മോശം ടീമുകളെ അമിതമായി പോത്സാഹിപ്പിക്കുന്നു; ഐ.എസ്.എൽ, ഐ ലീഗ് തുടങ്ങിയ ടൂർണമെന്റുകൾ ഫുട്‌ബോളിന് ഗുണം ചെയ്യുന്നില്ല; വിദേശത്ത് നിന്ന് പല്ലുകൊഴിഞ്ഞ സിംഹങ്ങളാണ് ഈ മത്സരങ്ങളിൽ എത്തുന്നതെന്നും കോഴിക്കോട് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോൾ ആരാധനക്ക് സിനിമാ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകളുടെ നിലവാരം മാത്രമേ ഉള്ളൂവെന്ന് എ. പ്രദീപ് കുമാർ എംഎ‍ൽഎ. കാലിക്കറ്റ് പ്രസ്‌ക്‌ളബ് സംഘടിപ്പിച്ച 'ലോകകപ്പ് ഫുട്‌ബോൾ ഇന്ത്യൻ സ്വപ്നവും യാഥാർഥ്യവും' എന്ന സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോഴിക്കോട് നോർത്ത് എംഎൽഎ.

ഒരു തരം ഭ്രാന്തമായ ആവേശം മാത്രമാണ് ഇവിടെയുള്ളത്. ലോകകപ്പിലെ മികച്ച കളിയെ പ്രോത്സാഹിപ്പിക്കുന്നില്ല. ആരാധനയുടെ പേരിൽ മോശം ടീമുകളെ പോലും അമിതമായി പോത്സാഹിപ്പിക്കുന്നു. ഇത് ഫുട്‌ബോളിന് ഗുണം ചെയ്യില്ലെന്നെ് കേരള ഫുട്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കൂടിയായ എംഎൽഎ പറഞ്ഞു. രാജ്യത്തെ ഫുട്‌ബോൾ അസോസിയേഷന്റെ പ്രവർത്തനം പരാജയമാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ് ഫുട്‌ബോളിൽ പുരോഗതി ഉണ്ടാകുന്നത്. കൊൽക്കത്തയിൽ പോലും പഴയ ആവേശം കാണാൻ സാധിക്കുന്നില്ല.

നല്ല ഒരു ടൂർണമെന്റുപോലും ടിക്കറ്റ് വെച്ച് വിജയിപ്പിക്കാൻ ഇന്ന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ നാഗ്ജി ടൂർണമെന്റ് വീണ്ടും നടത്താനുള്ള ധൈര്യമില്ലന്നെ് അദ്ദേഹം വ്യക്തമാക്കി. ഐ.എസ്.എൽ ,ഐ ലീഗ് തുടങ്ങിയ ടൂർണമെന്റുകൾ ഫുട്‌ബോളിന് ഗുണം ചെയ്യുന്നില്ല.വിദേശത്ത് നിന്ന് പല്ലു കൊഴിഞ്ഞ സിംഹങ്ങളാണ് ഐഎസ്എൽ മത്സരങ്ങളിൽ കളിക്കാൻ വരുന്നതെന്നും വിദേശികളുടെ രൂപമല്ല കളിയാണ് വേണ്ടതെന്നും പ്രദീപ് കുമാർ പറഞ്ഞു.

ഫുട്‌ബോളിന് വേണ്ടി കേന്ദ്ര സംസ്ഥാന അസോസിയേഷനുകൾ ഒന്നും ചെയ്തില്ലന്നെ് മൻ രാജ്യാന്തര താരം കെ പി സേതുമാധവൻ പറഞ്ഞു.സന്തോഷ് ട്രോഫി നടത്തി ലഭിച്ച വരുമാനം പോലും ഫുട്‌ബോളിന് വേണ്ടി ഉപയോഗിച്ചിട്ടില്ല. ഐ. എസ്.എൽ മത്സരങ്ങൾകാണ്ട് മാറ്റങ്ങൾ വന്നതായി ഐ.എസ്.എൽ താരം ഷഹിൻലാൽ പറഞ്ഞു.കൂടുതൽ ക്‌ളബുകൾ ഇതിലേക്ക് വരണമെന്നും നിലവിൽ നിലനിന്ന് പോവാൻ ബുദ്ധിമുട്ടുള്ളതായും ഷഹിൻലാൽ പറഞ്ഞു

പ്രസ് ക്‌ളബ് പ്രസിഡന്റ് കെ പ്രേംനാഥ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ സി പി വിജയകൃഷ്ണൻ പ്രസ് ക്‌ളബ് സെക്രട്ടറി വിപുൽനാഥ്, ട്രഷറർ കെ.സി റിയാസ് എന്നിവർ സംസാരിച്ചു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP