1 aed = 17.73 inr 1 eur = 69.74 inr 1 gbp = 80.53 inr 1 kwd = 213.04 inr 1 sar = 17.36 inr 1 usd = 64.95 inr
Mar / 2017
31
Friday

എവർട്ടൺ പന്തിൽ തൊടുമ്പോൾ കുരങ്ങന്മാരുടെ ശബ്ദം കൊണ്ടുനിറഞ്ഞ് സ്‌റ്റേഡിയം; സഹികെട്ട് കളിതീരാൻ നേരം നടുവിരൽ നിവർത്തി പ്രതികാരം; ആക്രമിക്കാൻ ഇരച്ചുകയറി ആരാധകർ; വംശീയ വെറിയുടെ ശബ്ദകോലാഹലത്തിൽ ഒരു ഫുട്‌ബോൾ താരം പൊട്ടിക്കരഞ്ഞതിങ്ങനെ

February 21, 2017 | 07:40 AM | Permalinkസ്വന്തം ലേഖകൻ

തെമ്മാടികളായ ഫുട്‌ബോൾ ആരാധകരുടെ നാടാണ് യൂറോപ്പ്. ഫിഫയും യുവേഫയും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും നിറത്തിന്റെയും വംശത്തിന്റെയും പേരിൽ അധിക്ഷേപിക്കപ്പെടുന്ന താരങ്ങളുടെ എണ്ണം കുറവല്ല. ഏറ്റവുമൊടുവിൽ വംശീയ വെറിക്ക് ഇരയാകേണ്ടിവന്നത് ബ്രസീലുകാരൻ എവർട്ടൺ ലൂയിസാണ്. സെർബിയയിലെ പാർട്ടിസാൽ ബെൽഗ്രേഡിന്റെ താരമായ എവർട്ടണെ അധിക്ഷേപിച്ചത് റാഡ് ക്ലബ്ബിന്റെ ആരാധകരും.

മൈതാനത്ത് കളി നടക്കുമ്പോൾ എവർട്ടൺ പന്തുതൊടുമ്പോഴൊക്കെ കൂക്കിവിളിച്ചും കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയുമാണ് കാണികൾ വംശീയ വിദ്വേഷം പ്രകടിപ്പിച്ചത്. ചില ആരാധകർ എവർട്ടണെതിരെ ബാനറുകളുമുയർത്തി. മനംനൊന്ത് പന്തുകളിക്കേണ്ടിവന്ന താരം കളിതീർന്നയുടൻ തന്നെ അധിക്ഷേപിച്ച കാണികൾക്ക് നേർക്ക് നടുവിരൽ ഉയർത്തിക്കാട്ടി ശക്തമായി പ്രതിഷേധിച്ചു.

താരത്തിന്റെ ചെയ്തിയോട് വളരെ ക്ഷോഭിച്ച ആരാധകർ മൈതാനതത്തേയ്ക്ക് ഇരച്ചുകയറുമെന്നുപോലും തോന്നിപ്പിച്ചു. കാണികളെ അധിക്ഷേപിച്ചുവെന്നാരോപിച്ച് റാഡിന്റെ താരങ്ങളും എവർട്ടണോട് തട്ടിക്കയറി. സംഘർഷമുണ്ടാകുമെന്ന് ഉറപ്പിച്ച പൊലീസ് എവർട്ടണ് ചുറ്റും സംരക്ഷണം തീർത്താണ് താരത്തെ ഡ്രെസ്സിങ് റൂമിലെത്തിച്ചത്.

എന്നാൽ, താൻ നേരിട്ട വംശീയ വിദ്വേഷത്തിൽ മനംനൊന്ത് കരഞ്ഞുകൊണ്ടാണ് എവർട്ടൺ മൈതാനം വിട്ടത്. മത്സരത്തിൽ 1-0ന് പാർട്ടിസാൻ വിജയിച്ചെങ്കിലും അവരുടെ താരങ്ങൾക്കും ഈ മത്സരം തെല്ലും സന്തോഷം പകർന്നില്ല. സെർബിയൻ ലീഗിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് പാർട്ടിസാൻ ഇപ്പോൾ.

മത്സരശേഷം മാദ്ധ്യമങ്ങളെക്കണ്ടപ്പോഴും എവർട്ടൺ തന്റെ നിരാശ മറച്ചുവച്ചില്ല. 90 മിനിറ്റും അധിക്ഷേപം നേരിടേണ്ടിവന്നത് തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് എവർട്ടൺ പറഞ്ഞു. തന്നെ തല്ലാൻ വന്ന റാഡ് താരങ്ങളുടെ പ്രവർത്തിയാണ് കൂടുതൽ ഞെട്ടലുണ്ടാക്കിയത്. കാണികളെ ശാന്തരാക്കുന്നതിന് പകരം അവരുടെ വെറി ആളിക്കത്തിക്കുന്ന നിലപാടാണ് താരങ്ങൾ പുറത്തെടുത്തതെന്നും എവർട്ടൺ കുറ്റപ്പെടുത്തി.

എന്തായാലും സെർബിയൻ ഫുട്‌ബോൾ ഫെഡറേഷനിൽനിന്നും പാർട്ടിസാൻ ക്ലബ്ബിൽനിന്നും എവർട്ടണ് അച്ചടക്ക നടപടി നേരിടേണ്ടിവരും. ക്ലബ്ബ് നടപടിയെടുക്കുമെന്ന് പാർട്ടിസാൻ കോച്ച് മാർക്കോ നിക്കോലിക് പറഞ്ഞു. കൗതുകകരമായ വസ്തുത, മാർക്കോയെ കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം പരിശീലിപ്പിച്ചിരുന്ന ഒളിമ്പിയ ല്യുബ്ലിയാനയിൽനിന്ന് പുറത്താക്കിയത് അവിടുത്തെ ഒരു താരത്തെ വംശീയമായി അധിക്ഷേപിച്ചതാനായിരുന്നു എന്നതാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്? ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കിട്ടില്ല; കുവൈറ്റ് ചാണ്ടിയുടെ റിസോർട്ടിൽ മോളെ എത്തിച്ചത് ചാനൽ പ്രമുഖന് വേണ്ടി; തോമസ് ചാണ്ടി മന്ത്രിയായാൽ അതു നാടുനന്നാക്കാൻ വേണ്ടിയാകില്ലെന്ന് കിളിരൂർ പീഡനത്തിൽ മരിച്ച ശാരിയുടെ അച്ഛൻ; പിണറായിക്ക് പരാതി നൽകുമെന്നും മറുനാടനോട് സുരേന്ദ്രൻ
ഒറ്റ വാർത്തയിൽ സർവ മലയാളം ചാനലുകളുടേയും റേറ്റിങ് മറികടന്ന് മംഗളത്തിന്റെ തുടക്കം; മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ച 'വാർത്താ ബോംബ്' കണ്ടെത്തിയത് യാദൃച്ഛികമായി എത്തിയ ഒരു വിവരത്തിലൂടെ; അധികമാരും ശ്രദ്ധിക്കാതിരുന്ന മന്ത്രിയുടെ അവിശുദ്ധ മുഖംതേടിയുള്ള മംഗളം ടീമിന്റെ യാത്ര വിവരിച്ച് റിപ്പോർട്ടർ ആർ ജയചന്ദ്രൻ
മന്ത്രിയുടെ ടെലിഫോൺ ലൈംഗിക വേഴ്ചയുടെ ഓഡിയോ ക്ലിപ്പുമായി മംഗളം മിഴിതുറന്നു; പരാതിയുമായെത്തിയ വീട്ടമ്മയോട് ഫോണിലൂടെ രതി വൈകൃതം പറയുന്ന ശബ്ദം കേട്ട് ഞെട്ടി കേരളം; ചാനൽ ചർച്ചയ്‌ക്കെത്തിയ വനിതാ പൊതുപ്രവർത്തകർ കണ്ണും കൈയും പൊത്തി; കുട്ടികളെ ഇത് കേൾപ്പിക്കാതെ ടിവിക്ക് മുമ്പിൽ നിന്ന് മാറ്റണമെന്ന് അവതാരക
രണ്ടാം റാങ്കോടെ ഐഎഎസ് നേടിയിട്ട് അഞ്ച് വർഷം തികഞ്ഞില്ല; ദേവികുളം സബ്കളക്ടർ കണ്ടെത്തിയത് സർക്കാർ ഭൂമി കൈയേറി കോടീശ്വരന്മാരായ നേതാക്കളുടെ കള്ളക്കളി; കയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടും കൂസലില്ലാതെ നിയമപാലനം; വിവാദം പേടിച്ച് സ്ഥലം മാറ്റാനാവാതെ സർക്കാർ; വെറും ഒരു സബ് കളക്ടർ ഒരു നാട് കാക്കാൻ നടത്തുന്ന പോരാട്ടം ഇങ്ങനെ
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കൾ പിന്തുടർന്ന സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു; യുവാക്കളെ കണ്ട പെൺകുട്ടിയുടെ വെപ്രാളം ദൃശ്യങ്ങളിൽ വ്യക്തം; മുഖത്തെ നഖം കൊണ്ടുള്ള മുറിവുകളും അവഗണിക്കപ്പെട്ടു; കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാക്കാൻ ധൃതി കാണിക്കുന്നതിന് പിന്നിൽ ആര്?
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും വലിപ്പമേറിയ വസ്തു അടിച്ചു കയറ്റി; കൊന്നത് ഓരോ ഇഞ്ചും പീഡിപ്പിച്ച്; ഡൽഹിയിലെ നിർഭയയ്ക്ക് അനുഭവിക്കേണ്ടി വന്നതിന് സമാന പീഡനം ആവർത്തിച്ചു; പുല്ലൂപ്രം ബാലികാ സദനത്തിലെ ദളിത് യുവതിയുടെ മരണം കൊലപാതകം തന്നെ; അമ്പിളി കൊലക്കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; മറുനാടൻ ഇംപാക്ട്