Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുവന്റസ് ജഴ്‌സിയിൽ ക്രിസ്റ്റ്യയാനോ റൊണാൾഡോയ്ക്ക് ഇന്ന് അരങ്ങേറ്റം; എതിരാളികൾ യുവന്റിസിന്റെ ബി ടീം; റോണോയുടെ വരവോടെ അടിമുടി മാറി ഇറ്റാലിയൻ ചാമ്പ്യന്മാർ

യുവന്റസ് ജഴ്‌സിയിൽ ക്രിസ്റ്റ്യയാനോ റൊണാൾഡോയ്ക്ക് ഇന്ന് അരങ്ങേറ്റം; എതിരാളികൾ യുവന്റിസിന്റെ ബി ടീം; റോണോയുടെ വരവോടെ അടിമുടി മാറി ഇറ്റാലിയൻ ചാമ്പ്യന്മാർ

സ്പോർട്സ് ഡെസ്‌ക്‌

ആൽപ്സ്: യുവന്റസിന്റെ ജഴ്സിയിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ഇന്ന് അരങ്ങേറ്റം. ആൽപ്സിനടുത്ത വില്ലാർ പിരോസയിലെ മുൻ ഇറ്റാലിയൻ സെന്റർ ബാക്ക് ഗെയ്റ്റാനോ ഷിറിയയുടെ പേരിലുള്ള സ്റ്റേഡിയമാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ അരങ്ങേറ്റത്തിന് വേദിയാകുന്നത്. ആകെ 4100 പേർ മാത്രം താമസിക്കുന്ന കൊച്ചു പട്ടമാണ് വില്ലാർ പിരോസ. ഈ സൗഹൃദ മത്സരത്തിൽ യുവന്റസിന്റെ എതിരാളികളായെത്തുന്നത് യുവന്റസിന്റെ തന്നെ ബി ടീമാണ്.

ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റമായതിനാൽ മത്സരം അലയൻസ് അരീനയിലേക്കു മാറ്റിയാലോ എന്ന് നേരത്തേ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് പാരമ്പര്യം തെറ്റിക്കേണ്ട എന്ന് ക്ലബ് അധികൃതർ തീരുമാനിക്കുകയായിരുന്നു. കളിക്കിടയിലുമുണ്ട് ആചാരങ്ങൾ. രണ്ടാം പകുതിയിൽ കളി തുടങ്ങി അഞ്ചു മിനിറ്റാകുമ്പോൾ ആരാധകർ മൈതാനം കയ്യേറും. കളി നിർത്തി വയ്ക്കും. പിന്നെ ആരാധകർക്ക് തങ്ങളുടെ പ്രിയതാരങ്ങളെ ആശംസിക്കാനുള്ള അവസരമാണ്. അതു കഴിഞ്ഞേ കളി തുടരൂ.

ക്രിസ്റ്റ്യാനോ ടീമിലെത്തിയതോടെ യുവന്റസ് കാര്യമായ അഴിച്ചുപണി നടത്തിയിരുന്നു. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന സ്ട്രൈക്കറായിരുന്ന അർജന്റീനക്കാരൻ ഗോൺസാലോ ഹിഗ്വെയിനെ എസി മിലാനു വിറ്റു. യുവ ഡിഫൻഡർ മാറ്റിയ കാൽഡാറയെ വച്ചു മാറി മുൻ യുവെ താരം ആൻഡ്രിയ ബർസാഗ്ലിയെ മിലാനിൽ നിന്ന് തിരിച്ചു ടീമിലെത്തിച്ചു. 24-കാരനെ കൊടുത്ത് 31-കാരനെ ടീമിലെത്തിച്ച ആ തീരുമാനത്തിൽ ആരാധകർ അത്ര തൃപ്തരല്ല.

ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നതാണ് യുവന്റസിന്റെ ലക്ഷ്യം. പൗലോ ദ്യബാല, ഡഗ്ലസ് കോസ്റ്റ എന്നിവരാകും മുന്നേറ്റത്തിൽ റൊണാൾഡോയ്ക്കു കൂട്ട്. 18-നാണ് ഇറ്റാലിയൻ ലീഗിന് തുടക്കം കുറിക്കുക. ആദ്യ മൽസരത്തിൽ എ.സി ചിയെവോവെറോണയാണ് എതിരാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP