Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചെന്നൈയ്യൻ എഫ് സിയുടെ കനിവിൽ സൂപ്പർ കപ്പിനുള്ള യോഗ്യത നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്; ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; കേരള കോച്ച് ഡേവിഡ് ജെയിംസിനെ വിമർശിച്ച് ബൾഗേറിയൻ ഇതിഹാസം;സൂപ്പർ കപ്പിന് ബെർബറ്റോവ് കളിക്കാനെത്തില്ലെന്ന് സൂചന

ചെന്നൈയ്യൻ എഫ് സിയുടെ കനിവിൽ സൂപ്പർ കപ്പിനുള്ള യോഗ്യത നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്; ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; കേരള കോച്ച് ഡേവിഡ് ജെയിംസിനെ വിമർശിച്ച് ബൾഗേറിയൻ ഇതിഹാസം;സൂപ്പർ കപ്പിന് ബെർബറ്റോവ് കളിക്കാനെത്തില്ലെന്ന് സൂചന

കൊച്ചി: ചെന്നൈയ്യൻ എഫ്.സിയുടെ വിജയം കേരള ബ്ലാസ്റ്റേഴ്‌സിന് അനുഗ്രഹമാകുന്നു. ചെന്നൈ മുംബൈയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ആറാം സ്ഥാനക്കാരായി കേരളം സൂപ്പർ കപ്പിന് യോഗ്യത നേടിയത്.

ബംഗളൂരുവിനെതിരായ മത്സരം തോറ്റതോടെ പോയിന്റ് ടേബിളിലെ ആദ്യ ആറിലെത്താൻ ബ്ലാസ്റ്റേഴ്‌സിന് മുംബൈയുടെ മത്സരഫലം കൂടി ആശ്രയിക്കേണ്ടി വരികയായിരുന്നു.

പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാർക്ക് മാത്രമേ നേരിട്ട് യോഗ്യത ലഭിക്കുകയുള്ളൂ എന്ന സാഹചര്യത്തിൽ തോൽവിയോടെ മുംബൈ ഏഴാം സ്ഥാനത്ത് എത്തിയതോടെയാണ് കേരളം യോഗ്യത നേടിയത്.

അതേ സമയം ജയത്തോടെ 32 പോയിന്റുമായി ചെന്നൈ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കെത്തി. ഇന്ന് നടക്കുന്ന ഗോവ-ജംഷഡ്പൂർ മത്സരത്തിലായിരിക്കും ഐഎസ്എല്ലിലെ നാലാം സ്ഥാനക്കാരെ നിർണയിക്കുക.

അതേ സമയം ബൾഗേറിയയുടെ ഇതിഹാസ താരമായ ബെർബറ്റോവ് സൂപ്പർ കളിക്കില്ലെന്നാണ് സൂചന. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായ ഡേവിഡ് ജെയിംസിനെ വിമർശിച്ചും താരമെത്തി. കോച്ചിന്റെ പേരെടുത്ത് പറയാതെ താൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം കോച്ചാണ് എന്നാണ് ബെർബ പറഞ്ഞത്.

സീസൺ അവസാനിച്ചു എന്നും വീട്ടിലേക്ക് തിരിച്ചെത്തി എന്നും പറഞ്ഞ് ഇട്ട ഇൻസറ്റഗ്രാം പോസ്റ്റിലെ ഹാഷ്ടാഗുകളാണ് വിവാദമാകുന്നത്.ഏറ്റവും മോശം ടാക്ടിക്കൽ ഉപദേശം എന്ന് പറഞ്ഞ് സ്‌ട്രൈക്കറുടെ ചെസ്റ്റിലേക്ക് പന്ത് ഉയർത്തി അടിച്ചു കൊടുക്കുന്ന ടാക്ടിക്‌സിനെയും ബെർബറ്റോവ് പരിഹസിക്കുന്നു. ഇതെല്ലാം ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ ഉന്നം വച്ചാണെന്നാണ് ഫുട്‌ബോൾ നിരീക്ഷകരും വിലയിരുത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP