Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം കളിക്കുന്ന ഐസ്ലണ്ടിന് മുമ്പിൽ അടിയറവ് പറഞ്ഞ് ഇംഗ്ലണ്ട് പുറത്തേക്ക്; നാണക്കേടിൽ തലകുനിച്ച് ഇംഗ്ലീഷ് ഫാൻസ്; പരിശീലകൻ രാജി വച്ചു

ആദ്യം കളിക്കുന്ന ഐസ്ലണ്ടിന് മുമ്പിൽ അടിയറവ് പറഞ്ഞ് ഇംഗ്ലണ്ട് പുറത്തേക്ക്; നാണക്കേടിൽ തലകുനിച്ച് ഇംഗ്ലീഷ് ഫാൻസ്; പരിശീലകൻ രാജി വച്ചു

നൈസ്: കന്നി യൂറോക്കെത്തിയ ഐസ്‌ലൻഡിനോട് തോറ്റ് ഇംഗ്ലണ്ട് യൂറോ കപ്പിൽ നിന്ന് പുറത്തായി. പ്രീക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഐസ് ലണ്ടിന്റെ ജയം. ആദ്യമായി ഒരു മേജർ ടൂർണ്ണമെന്റിൽ പങ്കെടുക്കാനെത്തിയ ഐസ്‌ലൻഡിന് സ്വപ്‌ന തുല്യമാണ നേട്ടമാണ് ഇത്. പരാജയത്തെ തുടർന്ന് ഇംഗ്ലണ്ട് ടീമിന്റെ മാനജർ സ്ഥാനം റോയ് ഹഡ്‌സൺ രാജിവച്ചു.

മത്സരത്തിൽ ആദ്യം ഗോളടിച്ചത് ഇംഗ്ലണ്ടാണ്. റഹീം സ്റ്റിർലിങിനെ ബോക്‌സിൽ വച്ച് ഐസ്‌ലൻഡ് ഗോളി ഹാൽഡോർസ്സൻ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെ ഇംഗ്ലീഷ് ക്യാപ്റ്റൻ റൂണിയാണ് നാലാം മിനിറ്റിൽ ഗോളടിച്ചത്. ഇംഗ്ലീഷ് ആരാധകരുടെ ആദ്യ ഗോൾ നേടിയതിലുള്ള ആഘോഷം തീരുംമുമ്പ് തൊട്ടടുത്ത മിനിറ്റിൽ ഐസ്‌ലൻഡ് ഗോൾ തിരിച്ചടിച്ചു. അഞ്ചാം മിനിറ്റിൽ കാരി അർനസ്സന്റെ ഹെഡ്ഡർ പാസിൽ നിന്ന് ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് ഐസ്‌ലൻഡിനായി റാഗ്‌നർ സിഗ്രൂഡ്‌സൻ ഗോൾ നേടിയത്.

അധികം വൈകാതെ വീണ്ടും വലകുലുക്കി ഐസ്‌ലൻഡ് ഇംഗ്ലീഷുകാരുടെ കണ്ണിൽ ഇരുട്ടു കയറ്റി. 18ാം മിനിറ്റൽ കോൾബിന് സിഗതോർസ്സന്റെ ഇടങ്കാലൻ ഷോട്ട് ഇംഗ്ലീഷ് പ്രതിരോധ നിരയെ നോക്കുകുത്തിയാക്കിയാണ് വലയിൽ കയറിയത്. ബോക്‌സിനു മധ്യത്തിൽ നിന്നുള്ള ഈ ഗോളിനുള്ള പാസ് ജോൺ ഡാഡി ബോഡിവാർസ്സണിൽ നിന്നാണ് കിട്ടിയത്. ഐസ്‌ലന്ഡിനേക്കാൾ ഗോളവസരം ഇംഗ്ലണ്ടിന് ലഭിച്ചെങ്കിലും അലക്ഷ്യമായിരുന്നു അവരുടെ പല ഷോട്ടുകളും. ഐസ്‌ലൻഡ് മുന്നേറ്റ നിരക്കൊപ്പം പ്രതിരോധവും മികച്ച പ്രകടനം നടത്തി.

സ്‌പെയിനിനെ മറികടന്ന് ഇറ്റലി

പ്രീക്വാർട്ടറിലെ ക്ലാസിക് പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ സ്‌പെയിനെതിരെ ഇറ്റലിക്ക് ജയം. കളിയുടെ കളിയുടെ തുടക്കത്തിലും ഇൻജുറി ടൈമിലുമായി നേടിയ രണ്ടു ഗോളിലാണ് നിലവിലെ ചാംപ്യന്മാർ വീണത്. 33-ാം മിനിറ്റിൽ ജോർജി ചില്ലെനിയും ഇൻജുറി ടൈമിൽ ഗ്രാസിയാനോ പെല്ലെയും ഇറ്റലിയുടെ ഗോളുകൾ നേടി. 2012 യൂറോ ഫൈനലിൽ സ്‌പെയിനോടേറ്റ തോൽവിക്ക് മധുരപ്രതികാരമായി ഇറ്റലിക്ക് ഈ ജയം.

ക്വാർട്ടർ ജുലൈ ഒന്നിന് തുടങ്ങും

ജൂലൈ ഒന്ന് വെള്ളിയാഴ്ചയോടെയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ പോളണ്ട് പോർച്ചുഗലുമായാണ് ഏറ്റുമുട്ടുന്നത്. പോളണ്ട് ആദ്യമായാണ് ക്വാർട്ടർ പ്രവേശം നേടുന്നതെങ്കിൽ പോർച്ചുഗൽ ഒരു തവണ റണ്ണേഴ്‌സപ്പും മൂന്നു തവണ വീതം സെമിയും ക്വാർട്ടറും കളിച്ച് പരിചിതരാണ്. കന്നിക്കാരായി എത്തി ക്വാർട്ടറിൽ കടന്ന വെയ്ൽസിന് ബെൽജിയവും ഐസ്‌ലൻഡിന് ആതിഥേയരായ ഫ്രാൻസുമാണ് എതിരാളികൾ. പ്രീ ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ സ്‌പെയിനിനെ തോൽപ്പിച്ച് എത്തിയ ഇറ്റലിക്ക് ക്വാർട്ടറിലും മറ്റൊരു പരീക്ഷണമാകും. ലോക ചാമ്പ്യന്മാരായ ജർമനിയാണ് അവരുടെ എതിരാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP