Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ ഫുട്‌ബോൾ ഫെഡറേഷനെ ഫിഫ സസ്‌പെൻഡു ചെയ്തു; പാക്കിസ്ഥാന് അന്താരാഷ്ട്രമത്സരത്തിൽ പങ്കെടുക്കാനും വിലക്ക്

പാക്കിസ്ഥാൻ ഫുട്‌ബോൾ ഫെഡറേഷനെ ഫിഫ സസ്‌പെൻഡു ചെയ്തു; പാക്കിസ്ഥാന് അന്താരാഷ്ട്രമത്സരത്തിൽ പങ്കെടുക്കാനും വിലക്ക്

സൂറിച്ച്:   പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനെ (പി.എഫ്.എഫ്)  ഫിഫ സസ്പെൻഡ് ചെയ്തു. ബാഹ്യ ഇടപെടലുകൾ സംഘടനയിൽ നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് നടപടി. ഇപ്പോൾ കോടതി നിയോഗിച്ച അഡ്‌മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലാണ് പി.എഫ്.എഫിന്റെ അക്കൗണ്ടുകളും ഓഫീസുകളും. ഇതാണ് ഫിഫയുടെ നടപടിക്ക് വഴിവച്ചത്.

പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷന് മൂന്നാം കക്ഷികളുടെ സ്വാധീനത്തിലാകുന്നത് ചട്ടങ്ങൾക്കെതിരാണെന്ന് ഫിഫയുടെ പ്രസ്താവനയിൽ പറഞ്ഞു. ഫിഫയിലുണ്ടായിരുന്ന എല്ലാ അംഗത്വ അവകാശങ്ങളും സസ്പെൻഷനിലായതോടെ പിഎഫ്എഫിന് നഷ്ടപ്പെടും.

പി.എഫ്.എഫ്. പ്രതിനിധികൾക്കും പാക്കിസ്ഥാൻ ക്ലബ്ബുകൾക്കും സസ്പെൻഷൻ കാലാവധിയിൽ അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും പങ്കെടുക്കാനാവില്ല. കൂടാതെ ഫിഫ ഫെഡറേഷനുമായി ചേർന്ന് നടത്തിവരുന്ന കായിക വികസന പ്രവർത്തനങ്ങളും തടസ്സപ്പെടും. നിരവധി പരിശീലന പ്രവർത്തനങ്ങളാണ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനും ഫിഫയും പാക്കിസ്ഥാനിൽ നടത്തി വന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP