Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യക്ക് ഏഴ് ഗോൾ; പാക്കിസ്ഥാന് 101ഉം; ദോസ്തി കപ്പിൽ ഇന്ത്യയുടെ വീഴ്ച ലോകറെക്കോർഡോടെ

ഇന്ത്യക്ക് ഏഴ് ഗോൾ; പാക്കിസ്ഥാന് 101ഉം; ദോസ്തി കപ്പിൽ ഇന്ത്യയുടെ വീഴ്ച ലോകറെക്കോർഡോടെ

മെൽബൺ: അവിശ്വസനീയമെന്നു തന്നെ പറയാം. ഒരു ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത് ഏഴിനെതിരെ 101 ഗോളിന്. മെൽബണിൽ നടന്ന സൗഹൃദ റഗ്ബി മത്സരത്തിലാണ് ഇന്ത്യയുടെ വമ്പൻ തോൽവി.

ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗിലാണ് (എഎഫ്എൽ) ഇരുടീമുകളും 'ദോസ്തി കപ്പി'നായി ഏറ്റുമുട്ടിയത്. ശനിയാഴ്ചയാണ് മത്സരം നടന്നത്. ഇരുടീമുകളും ആദ്യമായാണ് എഎഫ്എല്ലിൽ പരസ്പരം ഏറ്റുമുട്ടുന്നത്. ഇരുരാജ്യങ്ങളുടെയും കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും മത്സരത്തിന് സാക്ഷികളായി.

എഎഫ്എല്ലിലെ അഞ്ച് മത്സരങ്ങൾക്കായി 15 അംഗ ടീമാണ് ഇന്ത്യയിൽ നിന്ന് മെൽബണിലേക്ക് പറന്നത്. മെൽബണിൽ തന്നെ സ്ഥിരതാമസമാക്കിയ താരങ്ങളാണ് പാക്കിസ്ഥാനുവേണ്ടി കളത്തിലിറങ്ങിയത്. ഇതാദ്യമായാണ് പാക്കിസ്ഥാൻ ടീം ലീഗിൽ മത്സരിക്കുന്നത്. ഇന്ത്യൻ ടീം കഴിഞ്ഞ വർഷങ്ങളിലും മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.

ഇന്റർനാഷണൽ കപ്പിന്റെ ഭാഗമായാണ് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയത്. ഇരു ടീമുകളും തമ്മിലുള്ള മത്സരം ആവേശ്വോജ്വലമായിരുന്നെന്ന് എഎഫ്എൽ വിക്ടോറിയ എൻഗേജ്‌മെന്റ് മാനേജർ സേവ്യർ മൊളോണി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച നിലയിലാക്കാൻ കായികമത്സരങ്ങൾക്കാകുമെന്ന് അധികൃതർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP