Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണീർ മഴയിലും ആദ്യഗോൾ നേട്ടത്തിന്റെ ആനന്ദം; കൊളംബിയയ്‌ക്കെതിരെ ഇന്ത്യ പൊരുതിത്തോറ്റു; ലാറ്റിനമേരിക്കൻ വമ്പന്മാരോട് തോൽവി ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്

കണ്ണീർ മഴയിലും ആദ്യഗോൾ നേട്ടത്തിന്റെ ആനന്ദം; കൊളംബിയയ്‌ക്കെതിരെ ഇന്ത്യ പൊരുതിത്തോറ്റു; ലാറ്റിനമേരിക്കൻ വമ്പന്മാരോട് തോൽവി ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിൽ ഇന്ത്യ കൊളംബിയ്‌ക്കെതിരെ പൊരുതി തോറ്റു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽവി. ലോകക്കപ്പിലെ ആദ്യ ഗോൾ ഇന്ത്യക്ക് നേട്ടമാണെങ്കിലും തോൽവിയുടെ കണ്ണീർ ബാക്കിയായി. ജീക്‌സണാണ് ഏക ഗോൾ നേടിയത്. കൊളംബിയയ്ക്ക് വേണ്ടി പെനലോസ ഇരട്ടഗോൾ വലയിലാക്കി.

മണിപ്പൂരിലെ തൗബാലിൽനിന്നുള്ള ജീക്‌സൺ സിങ് തൗങ്ജാം മൽസരത്തിന്റെ 82ാം മിനിറ്റിലാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ സ്വന്തം പേരിലെഴുതിയത്. കോർണർ കിക്കിൽ നിന്ന് ഹെഡറിലൂടെയായിരുന്നു ആദ്യ ഗോൾ.മൽസരത്തിന്റെ ഇരു പകുതികളിലുമായി കൊളംബിയയുടെ 11ാം നമ്പർ താരം യുവാൻ പെനലോസ നേടിയ ഇരട്ടഗോളാണ് ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി സമ്മാനിച്ചത്.

49ാം മിനിറ്റിലാണ് കൊളംബിയ ആദ്യ ഗോൾ നേടി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. എന്നാൽ പൊരുതി നിന്ന ഇന്ത്യ 82ാം മിനിറ്റിൽ സമനില പിടിച്ചു. എന്നാൽ, പെനലോസ ഒരിക്കൽ കൂടി ഇന്ത്യൻ പോസ്റ്റിൽ നിറയൊഴിച്ചു.83ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്താണ് പെനലോസ ഗോൾ നേടിയത്ആദ്യ മത്സരത്തിൽ അമേരിക്കയോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇനി ഗ്രൂപ്പിൽ ഒരു മത്സരം ബാക്കിയുണ്ട്.

ആദ്യ മൽസരത്തിൽ ഘാനയോടു തോറ്റ കൊളംബിയ ഇന്ത്യയ്‌ക്കെതിരായ വിജയത്തിലൂടെ പ്രീക്വാർട്ടർ പ്രതീക്ഷ കാത്തു. അതേസമയം, രണ്ടാം തോൽവി വഴങ്ങിയ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ അസ്തമിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP