Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എതിരാളികളുടെ ഒരു ഗോളിന് ഇന്ത്യൻ ചുണക്കുട്ടികളുടെ മറുപടി രണ്ട് ഉശിരൻ ഗോൾ; കോർടിഫ് കപ്പ് ഫുട്‌ബോളിൽ അർജന്റീനയെ തോൽപിച്ച് അണ്ടർ 20 ഇന്ത്യൻ ടീം; അൻപതാം മിനിട്ട് മുതൽ പത്തു പേരെയും വച്ച് കളിച്ച് ഇന്ത്യ വിജയക്കൊടി നാട്ടി

എതിരാളികളുടെ ഒരു ഗോളിന് ഇന്ത്യൻ ചുണക്കുട്ടികളുടെ മറുപടി രണ്ട് ഉശിരൻ ഗോൾ; കോർടിഫ് കപ്പ് ഫുട്‌ബോളിൽ അർജന്റീനയെ തോൽപിച്ച് അണ്ടർ 20 ഇന്ത്യൻ ടീം; അൻപതാം മിനിട്ട് മുതൽ പത്തു പേരെയും വച്ച് കളിച്ച് ഇന്ത്യ വിജയക്കൊടി നാട്ടി

മറുനാടൻ ഡെസ്‌ക്‌

മാഡ്രിഡ്: ഒന്നിച്ചു നിന്ന് പൊരുതിയാൽ ലോകം മുഴുവനും കീഴടക്കാനാകും എന്ന് തെളിയിക്കുന്നതായിരുന്നു സ്‌പെയിനിലെ കളിക്കളത്തിൽ ഇന്ത്യൻ ചുണക്കുട്ടികൾ കാട്ടിത്തന്നത്. അത്രയ്ക്ക് ഊർജത്തോടെയായിരുന്നു ഇന്ത്യയുടെ അണ്ടർ 20 ഫുട്‌ബോൾ ടീം ഫുട്‌ബോൾ മൈതാനത്ത് കാൽപന്തുകളിയുടെ മാന്ത്രിക വിസ്മയം തീർത്തത്. സ്‌പെയിനിൽ നടന്ന കോർടിഫ് കപ്പ് ഫുട്‌ബോളിൽ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളിന് നിലം പരിശാക്കിയാണ് ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. കഴിഞ്ഞ ആറ് തവണയും അർജന്റീനയായിരുന്നു ലോക ചാമ്പ്യന്മാർ. മത്സരത്തിന്റെ അമ്പതാം മിനിറ്റ് മുതൽ പത്തു പേരെയും വച്ച് കളിച്ചാണ് ഇന്ത്യൻ ടീം ഉജ്ജ്വല ജയം സ്വന്തമാക്കിയത്.

നാലാം മിനിറ്റിൽ ദീപക് ടാംഗ്രിയുടെ ഗോളിൽ ഇന്ത്യ തന്നെയാണ് ആദ്യം ലീഡ് നേടിയത്. നിൻതോയ്ൻബാൻഗ മീട്ടിയുടെ കോർണറിൽ നിന്നായിരുന്നു ടാംഗ്രിയുടെ ഗോൾ. അമ്പതാം മിനിറ്റിൽ അങ്കിത് ജാവേദ് ചുവപ്പ് കണ്ട് പുറത്തായെങ്കിലും അറുപത്തിയെട്ടാം മിനിറ്റിൽ അൻവർ അലി ലീഡുയർത്തി. മീട്ടെയുടെ വകയായിരുന്നു ഇത്തവണയും പാസ്. എഴുപത്തിരണ്ടാം മിനിറ്റിൽ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും ഇന്ത്യയെ മറികടക്കാനായില്ല.മിഡ്ഫീൽഡായിരുന്നു ഇന്ത്യയുടെ കരുത്ത്.

സുരേഷ് സിങ് വാംഗജാമും ബോറിസ് സിങ്ങും നിരവധി അവസരങ്ങളാണ് ഉണ്ടാക്കിയെടുത്തത്. ജാദവിനെ ലാക്കാക്കിയായിരുന്നു നീക്കങ്ങളെല്ലാം. രണ്ടാം പകുതിയിൽ ഒരു ഗോൾ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റൻ അമർജിത്സിങ് കിയാം നൽകിയ പാസ് അൻവർ അലി ഗോളിലേയ്ക്ക് വഴിതിരിച്ചുവിട്ടെങ്കിലും അർജന്റീന ഗോളി രക്ഷപ്പെടുത്തി. അമ്പത്തിയാറാം മിനിറ്റിൽ അർജന്റീനയ്ക്ക് ഒരു അവസരം ലഭിച്ചെങ്കിലും ഷോട്ട് ഇന്ത്യൻ ഗോളി പ്രഭുസുകൻ ഗിൽ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇഞ്ചുറി ടൈമിൽ മറ്റൊരു ഷോട്ട് ബാറിന് ഇടിച്ചു മടങ്ങിയതും ഇന്ത്യയ്ക്ക് രക്ഷയായി. ടൂർണമെന്റിൽ നേരത്തെ മൗർഷ്യ, മറിഷ്യാന എന്നിവരോട് തോറ്റ ഇന്ത്യ വെനസ്വേലയെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP