Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള ബ്ളാസ്റ്റേഴ്സിന് അഭിമാന നേട്ടം; സോഷ്യൽ മീഡിയയിൽ കാണികൾ തിരയുന്ന ടീമുകളിൽ ഇന്ത്യയിൽ നമ്പർ വൺ; ഡിജിറ്റൽ സ്പോർട്‌സ് മീഡിയയുടെ റിപ്പോർട്ടിൽ ബ്ളാസ്റ്റേഴ്സ് 80-ാം സ്ഥാനത്ത്; ബ്ളാസ്റ്റേഴ്സിനെ ഓൺലൈനിൽ പിന്തുടരുന്നത് ഇരുപത്തിയഞ്ച് ലക്ഷം ആരാധകർ

കേരള ബ്ളാസ്റ്റേഴ്സിന് അഭിമാന നേട്ടം; സോഷ്യൽ മീഡിയയിൽ കാണികൾ തിരയുന്ന ടീമുകളിൽ ഇന്ത്യയിൽ നമ്പർ വൺ; ഡിജിറ്റൽ സ്പോർട്‌സ് മീഡിയയുടെ റിപ്പോർട്ടിൽ ബ്ളാസ്റ്റേഴ്സ് 80-ാം സ്ഥാനത്ത്; ബ്ളാസ്റ്റേഴ്സിനെ ഓൺലൈനിൽ പിന്തുടരുന്നത് ഇരുപത്തിയഞ്ച് ലക്ഷം ആരാധകർ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് അപൂർവ്വ നേട്ടം. സോഷ്യൽ മീഡിയയിൽ കാണികൾ പിന്തുടരുന്ന ടീമുകളിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നാമതെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും ഫുട്ബോൾ ക്ലബുകളുടെ സൈബർ ഫോളോവേഴ്സിനെ കുറിച്ച് 'ഡിജിറ്റൽ സ്പോട്സ് മീഡിയ' പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും റയൽ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കിയ ലിസ്റ്റിലാണ് 80ാം സ്ഥാനത്ത് മലയാളികളുടെ പ്രിയ ക്ലബ് സ്ഥാനം പിടിച്ചിരിക്കുന്നത്. രണ്ട് മില്യണിലധികം (25 ലക്ഷം) ആരാധകരാണ് ബ്ലാസ്റ്റേഴ്സിനെ ഓൺലൈൻ ലോകത്ത് പിന്തുടരുന്നത്.

സോഷ്യൽ വെബ് സൈറ്റുകളായ ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, പെരിസ്‌കോപ്പ്, ഗുഗിൾ പ്ലസ്, യൂട്യൂബ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്.അതെസമയം ഐഎസ്എല്ലിൽ എല്ലാ ക്ലബുകളും ആദ്യ 150 സ്ഥാനത്തിനുള്ളിൽ ഇടംപിടിച്ചത് ഇന്ത്യൻ ഫുട്ബോളിന് നേട്ടമായി. അത്ലറ്റിക്കോ ഡി കൊൽക്കത്ത 94ാം സ്ഥാനത്തും ഡൽഹി ഡൈനാമോസ് 128ാം സ്ഥാനത്തും എഫ്സി ഗോവ 129ാം സ്ഥാനത്തും ഇടംപിടിച്ചു. 143ാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് പട്ടികയിൽ ഏറെ പിറകിൽ.

20 കോടിയിലധികം ആളുകളാണ് ബാഴ്സലോണയേയും റയൽ മാഡ്രിഡിനേയും സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. മാഞ്ചസ്റ്ററിന് 11 കോടിയിൽ അധികം ആളുകളും ചെൽസിയെ എട്ട് കോടിയോളം പേരും ഓൺലൈൻ ലോകത്ത് പിന്തുടരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP