ഐഎസ്എല്ലിൽ ഡിസംബർ പ്ലയർ ഓഫ് ദി മന്ത് പുരസ്‌കാരം ചെന്നൈയിൻ എഫ് ഐയുടെ ജെജെ ലാല്‌പെക്ലുവയ്ക്ക്; പുരസ്‌കാരത്തിന് അർഹനാക്കിയത് ആറു മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടിയത്
January 14, 2018 | 06:02 PM | Permalink

സ്വന്തം ലേഖകൻ
ചെന്നൈ:ഐഎസ്എല്ലിൽ ഡിസംബർ പ്ലയർ ഓഫ് ദി മന്ത് പുരസ്‌കാരം ചെന്നൈയിൻ എഫ് ഐയുടെ ജെജെ ലാല്‌പെക്ലുവയ്ക്ക്. കഴിഞ്ഞ മാസം ആറു മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടിയതാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ മാസത്തിൽ ചെന്നൈയിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ജെജെ നടത്തിയത്.
എടികെ കൊൽക്കത്തയ്ക്ക് എതിരെ ഇരട്ട ഗോളുകൾ, ജംഷദ്പൂർ എഫ് സി, ബെംഗളൂരു എഫ് സി എന്നിവർക്കെതിരെ ഒരോ ഗോൾ എന്നിവയായിരുന്നു ജെജെയുടെ കഴിഞ്ഞ മാസത്തിലെ ഗോളുകൾ.