Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമനില കൊണ്ട് സമനില നഷ്ടപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്; ഇരു ടീമുകളും രണ്ട് ഗോളടിച്ച് പിരിഞ്ഞു; പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ച് കേരളത്തിന്റെ കൊമ്പന്മാർ

സമനില കൊണ്ട് സമനില നഷ്ടപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്; ഇരു ടീമുകളും രണ്ട് ഗോളടിച്ച് പിരിഞ്ഞു; പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ച് കേരളത്തിന്റെ കൊമ്പന്മാർ

കൊൽക്കത്ത: അടിയും തിരിച്ചടിയുമായി കേരളവും കൊൽക്കത്തയും മൽസരിച്ചതോടെ സമനിലയുമായി കേരളം തൃപ്തിപ്പെടേണ്ടി വന്നു. മികച്ച രീതിയിൽ കളിച്ചിട്ടും സമനില വഴങ്ങേണ്ടി വന്നതോടെ കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

മികച്ച രീതിയിൽ കളിച്ചിട്ടും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിച്ച വിജയം മാത്രം അകന്ന് നിന്നു. 34ാം മിനിട്ടിൽ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം ഗോൾ നേടിയത്. ഐസ്‌ലാൻഡ് താരം ഗുഡിയോൺ ബാൻഡ്‌വിൻസനാണ് സ്‌കോറർ.എന്നാൽ, 39ാം മിനിട്ടിൽ കൊൽക്കത്ത തിരിച്ചടിച്ചു. ഇംഗ്ലീഷ് താരം റയാൻ ടൈലറുടെ ലോങ് റേഞ്ചറാണ് കൊൽക്കത്തക്ക് ഗോൾ സമ്മാനിച്ചത്.

പിന്നീട് ബൾഗേറിയൻ ഇതിഹാസം ബെർബറ്റോവ് സീസണിലെ ആദ്യ ഗോൾ നേടിയെങ്കിലും കുറച്ച് നിമിഷത്തിനുള്ളിൽ ടോം തോർപ്പ് സമനില ഗോൾ നേടി കേരളത്തിന്റെ സമമില തെറ്റിക്കുകായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP