Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്‌ളാസ്റ്റേഴ്‌സിനെ തകർത്ത് ലാ ലിഗ വേൾഡ് ഫുട്ബാൾ കിരീടം ചൂടി ജിറോണ എഫ് സി; റയലിനെ വീഴ്‌ത്തിയ ചരിത്രമുള്ള വിദേശ ടീമിന് മുന്നിൽ തകർന്നടിഞ്ഞ് കേരള ടീം; ജിറോണയുടെ വിജയം എതിരില്ലാത്ത അഞ്ചുഗോളിന്

ബ്‌ളാസ്റ്റേഴ്‌സിനെ തകർത്ത് ലാ ലിഗ വേൾഡ് ഫുട്ബാൾ കിരീടം ചൂടി ജിറോണ എഫ് സി; റയലിനെ വീഴ്‌ത്തിയ ചരിത്രമുള്ള വിദേശ ടീമിന് മുന്നിൽ തകർന്നടിഞ്ഞ് കേരള ടീം; ജിറോണയുടെ വിജയം എതിരില്ലാത്ത അഞ്ചുഗോളിന്

കൊച്ചി: ആദ്യ കളിയിൽ ആറുഗോളിന് തോറ്റ ബ്‌ളാസ്‌റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ അടിയറവ് പറഞ്ഞത് എതിരില്ലാത്ത അഞ്ചുഗോളിന്. സ്വന്തം ടീമിന്റെ വമ്പൻ തോൽവികൾ പ്രതീക്ഷിച്ചതെങ്കിലും ഒരു ഗോളെങ്കിലും തിരിച്ചടിക്കാൻ കഴിയാത്തതിൽ നിരാശയോടെ കേരള ബ്‌ളാസ്‌റ്റേഴ്‌സ് ആരാധകർ.

ലാ ലിഗയിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച ചരിത്രമുള്ള ജിറോണ എഫ്.സിക്ക് മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത അഞ്ചുഗോളിന് തോൽവി സമ്മതിച്ചത്. ഈ വിജയത്തോടെ ലാ ലിഗ വേൾഡ് കിരീടം സ്പാനിഷ് ക്ലബ്ബിന്റെ അക്കൗണ്ടിലെത്തി.

കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എറിക് മോണ്ടെസ്, പെഡ്രോ പോറോ, അലെക്‌സ് ഗ്രാനെൽ, ബെനിറ്റെസ് കാരാബെല്ലൊ, അലെക്സ് ഗാർഷ്യ എന്നിവരാണ് ജിറോണയുടെ സ്‌കോറർമാർ. ആദ്യപകുതിയിൽ 42-ാം മിനിറ്റ് വരെ ജിറോണയെ ഗോളടിപ്പിക്കാതെ ബ്ലാസ്റ്റേഴ്‌സിന് പിടിച്ചു നിർത്താനായി എന്നതും കളിയിൽ ശ്രദ്ധേയമായി.

42-ാം മിനിറ്റിൽ വലതു വിങ്ങിൽ ബോക്‌സിനുള്ളിലേക്ക് പന്തുമായി ഓടിക്കയറിയ എറിക് മോണ്ടെസ് തകർപ്പൻ ഷോട്ടിലൂടെ ഷോട്ടിലൂടെ ലക്ഷ്യം കണ്ടതിന് പിന്നാലെ ജെറോണ അരങ്ങുവാഴാൻ തുടങ്ങി. 54-ാം മിനിറ്റിൽ പെഡ്രോ പോറോയുടെ ക്രോസ് സന്ദേശ് ജിങ്കന് ക്ലിയർ ചെയ്യാനായില്ല. ജിറോണയ്ക്ക് വീണ്ടും ലീഡ്. മൂന്നു മിനിറ്റിനുള്ളിൽ ജിറോണ ലീഡ് മൂന്നാക്കുകയും ചെയ്തതോടെ കേരള ടീം പരാജയം ഉറപ്പിച്ചു. യോൻ മാനി ബോക്‌സിലേക്ക് നൽകിയ ക്രോസ് അലെക്‌സ് ഗ്രാനെൽ ലക്ഷ്യത്തിലെത്തിച്ചതോടെ ജിറോണ 3-0 ലീഡിലേക്ക് ഉയർന്നു.

73-ാ മിനിറ്റിൽ മലയാളി താരം അനസ് എടത്തൊടികയുടെ പിഴവിൽ നിന്നാണ് ജിറോണയുടെ നാലാം ഗോൾ. ബെനിറ്റെസ് കാരാബെല്ലോയുടെ ഷോട്ട് അനസിന്റെ കാലിൽ തട്ടി വലയിൽ കയറി. പിന്നീട് രണ്ടാംപകുതിയുടെ ഇഞ്ചുറി ടൈമിൽ ജിറോണ അഞ്ചാം ഗോളും അടിച്ചു. 92-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അലെക്സ് ഗാർഷ്യ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ മെൽബൺ എഫ്.സി.യോട് മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഇതോടെ ഒരൊറ്റ ഗോൾ പോലും അടിക്കാനാകാതെയാണ് ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP