Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത മഴയിലും കളിക്കളത്തിലെ കരുത്തന്മാരായി മെൽബൺ സിറ്റി എഫ്‌സി; രണ്ടാം പകുതി തുടങ്ങും മുൻപ് ശക്തമായ മഴ; പുതിയ ഭാവത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് തിളങ്ങാൻ സാധിച്ചില്ല

കനത്ത മഴയിലും കളിക്കളത്തിലെ കരുത്തന്മാരായി മെൽബൺ സിറ്റി എഫ്‌സി; രണ്ടാം പകുതി തുടങ്ങും മുൻപ് ശക്തമായ മഴ;  പുതിയ ഭാവത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് തിളങ്ങാൻ സാധിച്ചില്ല

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിൽ കരുത്തന്മാരായ മെൽബൺ സിറ്റി എഫ്സി എതിരില്ലാത്ത അര ഡസൻ ഗോളുകൾക്കു കേരള ബ്ലാസ്റ്റേഴ്സിനെ തകർത്തു. സ്‌കോർ 6-0. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണിന് മുന്നോടിയായാണ് ടൊയോട്ട യാരിസ് ലാലഗ വേൾഡ് ലീഗ് സംഘടിപ്പിച്ചത്.

മെൽബൺ ടീമിനായി ഡാരിയോ വിഡോസിച് (30'), റൈലി മഗ്രീ (33', 56'), ലാക്ലാൻ വെയ്ൽസ് (49'), റാമി നജ്ജറിൻ (75'), ബ്രൂണോ ഫൊർണാറു (79') എന്നിവർ സ്‌കോർ ചെയ്തു. ഇടവേളയ്ക്ക് പിരിയുമ്പോൾ 0-2നു പിന്നിലായിരുന്നു ബ്ലസ്റ്റേഴ്സ്. രണ്ടാം പകുതി തുടങ്ങും മുൻപ് മഴ തുടങ്ങി.കനത്ത മഴ. ഈ മഴയ്ക്കിടയിലും ഓസ്ട്രേലിയൻ ടീം മൈതാനത്ത് ഗോൾമഴ തീർത്തു.

വിദേശ താരങ്ങളായ മറ്റേജ്, കിസിത്തോ, പെസിച്, കാലി എന്നിവരെ പിൻവലിച്ചു പുതിയൊരു ടീമിനെയാണു പരിശീലകൻ ഡേവിഡ് ജയിംസ് രണ്ടാം പകുതിയിൽ അവതരിപ്പിച്ചത്. തോറ്റെങ്കിലും കരുത്തരായ മെൽബൺ ടീമിനെതിരായ കളി ബ്ലാസ്റ്റേഴ്സിന് പുതിയ പാഠങ്ങളാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP