Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ബ്ലാസ്റ്റേഴ്സിനു ദയനീയ തോൽവി; മുംബൈ സിറ്റി എഫ്സിയോടു തോറ്റത് എതിരില്ലാത്ത അഞ്ചു ഗോളിന്; സൂപ്പർ താരം ഡീഗോ ഫോർലാനു ഹാട്രിക്

കേരള ബ്ലാസ്റ്റേഴ്സിനു ദയനീയ തോൽവി; മുംബൈ സിറ്റി എഫ്സിയോടു തോറ്റത് എതിരില്ലാത്ത അഞ്ചു ഗോളിന്; സൂപ്പർ താരം ഡീഗോ ഫോർലാനു ഹാട്രിക്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ദയനീയ തോൽവി്. മുംബൈ സിറ്റി എഫ്‌സിയോട് മറുപടിയില്ലാത്ത അഞ്ചു ഗോളുകളുടെ തോൽവി. 5, 14, 63, 69, 73 മിനിറ്റുകളിലാണ് മുംബൈ സ്‌കോർ ചെയ്തത്. ജയത്തോടെ 19 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് നാലാമതും.

മുംബൈ സിറ്റി എഫ്‌സിയുെട ക്യാപ്റ്റനും യുറഗ്വായുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളറുമായ ഡിയേഗോ ഫോർലാൻ എന്ന പ്രതിഭയുടെ വിശ്വരൂപം പുറത്തെടുത്തപ്പോൾ പിറന്നത് എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ. അതിനൊപ്പം കാഫുവും ലൂസിയാൻ ഗോയനും ചേർന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ചു ഗോളിന്റെ നാണംകെട്ട തോൽവി. ഐഎസ്എൽ മൂന്നാം സീസണിൽ ഒരു ടീമിന്റെ ഏറ്റവും വലിയ പരാജയമാണിത്.

5, 14, 63 മിനിറ്റുകളിലാണ് ഫോർലാൻ ഗോളുകൾ നേടിയത്. മൽസരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കിയാണ് ഫോർലാൻ തുടങ്ങിയത്. ഡെഫെഡറിക്കോ ചിപ്പ് ചെയ്തു നൽകിയ പന്ത് കേരളത്തിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭരാക്കി ഫോർലാൻ ഗോളാക്കുകയായിരുന്നു. അധികം വൈകാതെ 14-ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും പിറന്നു. മനോഹരമായ ഫ്രീകിക്കിലൂടെയായിരുന്നു കേരളത്തിനെതിരെ ഫോർലാന്റെ രണ്ടാം പ്രഹരം. പിന്നീട് 63-ാം മിനിറ്റിൽ മൂന്നാമതും കേരളത്തിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ച ഫോർലാൻ മൂന്നാം സീസണിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കി. 67-ാം മിനിറ്റിൽ ഫോർലാനെ കോച്ച് തിരിച്ചു വിളിച്ചപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് ഗ്യാലറി യാത്രയാക്കിയത്. 69-ാം മിനിറ്റിൽ കാഫു ആണ് മുംബൈയ്ക്കായി നാലാം ഗോൾ നേടിയത്. തൊട്ടുപിന്നാലെ 73-ാം മിനിറ്റിൽ ലൂസിയാൻ ഗോയൻ അഞ്ചാം ഗോളും നേടി.

എങ്ങനെയെങ്കിലും ഗോളുകൾ നേടി മൽസരത്തിലേക്ക് തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ഏറ്റവും മികച്ചതെന്നു വിലയിരുത്തപ്പെട്ട ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര ഇന്ന് അപ്പാടെ താളം തെറ്റിയ നിലയിലായിരുന്നു. കഴിഞ്ഞ മൽസരങ്ങളിലെ താരമായിരുന്ന സി.കെ. വിനീതിനും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. അവസാന നിമിഷം ആശ്വാസ ഗോളിനായി കേരളം കിണഞ്ഞു പരിശ്രമിച്ചെങ്കിലും മുംബൈ ഗോളിയും പ്രതിരോധ നിരയും തട്ടിയകറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP