Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെറാഡ് പിക്വെ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; തീരുമാനം ലോകകപ്പ് തോൽവിയെ തുടർന്ന് തന്നെ; ബാഴ്‌സലോണയ്ക്കായി തുടർന്നും കളിക്കുമെന്ന് താരം; ബൂട്ടഴിക്കുന്നത് ലോകത്തിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാൾ; തീരുമാനം അംഗീകരിച്ച് ലൂയി എന്റിക്വേ

ജെറാഡ് പിക്വെ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; തീരുമാനം ലോകകപ്പ് തോൽവിയെ തുടർന്ന് തന്നെ; ബാഴ്‌സലോണയ്ക്കായി തുടർന്നും കളിക്കുമെന്ന് താരം; ബൂട്ടഴിക്കുന്നത് ലോകത്തിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാൾ; തീരുമാനം അംഗീകരിച്ച് ലൂയി എന്റിക്വേ

സ്പോർട്സ് ഡെസ്‌ക്‌

മാഡ്രിഡ്: സ്പാനിഷ് പ്രതിരോധനിര താരം ജെറാർഡ് പിക്വെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. റഷ്യൻ ലോകകപ്പിലെ തോൽവിയെ തുടർന്നാണ് തീരുമാനം.എന്നാൽ ക്ലബ്ബ് കരിയർ തുടരുമെന്നും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്കു വേണ്ടി തുടർന്നും കളിക്കുമെന്നും 31കാരനായ താരം വ്യക്തമാക്കി. 2010-ൽ ലോകകപ്പ് നേടിയ സ്പെയിൻ ടീമിൽ അംഗമായിരുന്നു ഈ ബാഴ്സ താരം. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളാണ് പിക്വെ.

സ്പാനിഷ് സൂപ്പർ കപ്പിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാജ്യാന്തര കരിയർ അവസാനിപ്പിച്ച വിവരം പിക്വെ അറിയിച്ചത്. സ്പാനിഷ് പരിശീലകൻ ലൂയി എന്റിക്വെയെ ഇക്കാര്യം അറിയിച്ചുവെന്നും പിക്വെ വ്യക്തമാക്കി. എന്റിക്വെ ബാഴ്സ പരിശീലകനായിരിക്കെ പിക്വെ ടീമിലുണ്ടായിരുന്നു. 102 മത്സങ്ങളിൽ സ്പെയിനിനായി കളത്തിലിറങ്ങിയ ശേഷമാണ് പിക്വെ ബൂട്ടഴിക്കുന്നത്.

''നല്ല കാലഘട്ടത്തിലൂടെയാണ് താൻ കടന്നുപോയത്. ഇപ്പോൾ അത് അതിന്റെ അവസാനത്തിലേക്ക് എത്തിയിരിക്കുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പും ഒരു ലോകകപ്പും നേടാനായി. ഈ സുന്ദരമായ കാലഘട്ടത്തിൽ നല്ല പല അനുഭവങ്ങളും ഉണ്ടായി. അങ്ങനെ ഏറ്റവും മനോഹരമായ സമയത്ത് ചിലത് അവസാനിപ്പിക്കേണ്ടതായിട്ടുണ്ടെന്നും പിക്വെ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP