Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'റയൽ മെസിയെ വാങ്ങി ബെൻസേമയെ വിറ്റു' ; ലാലിഗ വമ്പന്മാരുടെ ട്വീറ്റ് കണ്ട് അന്തംവിട്ട് ആരാധകർ; വാർത്ത കാട്ടുതീ പോലെ പടർന്നതോടെ മനസ്സിലായി..പണി കൊടുത്തത് ഹാക്കർമാർ; റയലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയതത് ബാഴ്‌സ അക്കൗണ്ടിലെ കയ്യേറ്റത്തിന് പിന്നാലെ

'റയൽ മെസിയെ വാങ്ങി ബെൻസേമയെ വിറ്റു' ; ലാലിഗ വമ്പന്മാരുടെ ട്വീറ്റ് കണ്ട് അന്തംവിട്ട് ആരാധകർ; വാർത്ത കാട്ടുതീ പോലെ പടർന്നതോടെ മനസ്സിലായി..പണി കൊടുത്തത് ഹാക്കർമാർ; റയലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയതത് ബാഴ്‌സ അക്കൗണ്ടിലെ കയ്യേറ്റത്തിന് പിന്നാലെ

മറുനാടൻ ഡസ്‌ക്

ചിരവൈരികളായ ബാഴ്‌സലോണയുടെയും, റയൽ മാഡ്രിഡിന്റെയും ആരാധകർ പരസ്പരം പാര വയ്ക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. ഈ പോര് ഇപ്പോൾ സോഷ്യൽ മീഡിയയിലേക്കും കടന്നിരിക്കുകയാണ്. ബാഴ്‌സയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കഴിഞ്ഞ ബുധനാഴ്ച ഹാക്കർമാർ കൈയടക്കിയിരുന്നു. പാരിസ് സെന്റ് ജർമെൻ വിട്ട് ഏഞ്ചൽ ഡി മരിയ ബാഴ്സയിലേക്ക് വരുന്നുവെന്നായിരുന്നുവെന്ന ട്വീറ്റാണ് ആരാധകരെ കാത്തിരുന്നത്.

ശനിയാഴ്ച അത് റയൽ മാഡ്രിഡിന്റെ ഊഴമായിരുന്നു. ക്രിസ്ത്യാനോ റൊണാൾഡോ ആരാധകർക്ക് കണ്ണിൽ പിടിക്കാത്ത ലയണൽ മെസിയെ റയലിലേക്ക് സ്വാഗതം ചെയ്യുന്ന സന്ദേശങ്ങളാണ് ട്വിറ്ററിലും, ഫേസ്‌ബുക്കിലും ശനിയാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്. എരിതീയിൽ എണ്ണ ഒഴിക്കാനെന്ന വണ്ണം, കഴിഞ്ഞ സീസണിൽ സാന്റിയാഗോ ബെർണാബുവിൽ നടന്ന നാടകീയ മൽസരത്തിൽ മെസി നേടുന്ന തകർപ്പൻ ഗോളിന്റെ വീഡിയോയും ഒപ്പം നൽകിയിരുന്നു.'അവർ മൈൻ' എന്ന ഹാക്കർ ഗ്രൂപ്പ് ഹാക്കിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

ബാഴ്‌സയുടെ മാത്രമല്ല, റയലിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അവർ മൈൻ വ്യക്തമാക്കി. തങ്ങൾ കരീം ബെൻസേമയെ വിറ്റുവെന്നുള്ള ട്വീറ്റ് സന്ദേശവും ഹാക്കിങ് ഗ്രൂപ്പ് ഇട്ടത് ആരാധകരെ ഞെട്ടിച്ചു.ഏതായാലും മെസിയെ വാങ്ങിയെന്നും, ബെൻസേമയെ വിറ്റുവെന്നുമുള്ള ട്വീറ്റ് ആരാധകർ വിശ്വസിച്ചുവെന്ന് മാത്രമല്ല, മുക്കാൽ മണിക്കൂറിനകം
27,000 റീട്വീറ്റുകളാണ് ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP