Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത്സരത്തലേന്നും പാർട്ടിയും വെള്ളമടിയും; പ്രൊഫഷണലിസം തീണ്ടാത്ത ജിംഗാൻ ഒരു വെള്ളമടിക്കാരൻ; കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനെ കളി കഴിയുമ്പോഴും മദ്യം മണത്തു: ജിംഗാനെതിരെ തുറന്നടിച്ച് മുൻ കോച്ച് മ്യൂലൻസ്റ്റീൻ

മത്സരത്തലേന്നും പാർട്ടിയും വെള്ളമടിയും; പ്രൊഫഷണലിസം തീണ്ടാത്ത ജിംഗാൻ ഒരു വെള്ളമടിക്കാരൻ; കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനെ കളി കഴിയുമ്പോഴും മദ്യം മണത്തു: ജിംഗാനെതിരെ തുറന്നടിച്ച് മുൻ കോച്ച് മ്യൂലൻസ്റ്റീൻ

ന്യൂഡൽഹി: കൊച്ചിയിൽ നടന്ന ബെംഗളൂരു എഫ്.സിയും കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായിരുന്ന റെനെ മ്യൂലൻസ്റ്റീൻ രാജി വെച്ച് പോകുന്നത്. ടീമിന്റെ തോൽവിക്ക് ക്യാപ്റ്റൻ സന്ദേശ് ജിംഗാനെ പഴിച്ച് രംഗത്തെത്തിയിരിക്കുകയാണ് മ്യൂലൻസ്റ്റൺ.

ജിംഗാനൊരു വെള്ളമടിക്കാരനാണെന്ന് പറഞ്ഞ മ്യൂലൻസ്റ്റീൻ രൂക്ഷ വിമർശനമാണ് ജിംഗാനെതിരെ ഫുട്ബോൾ വെബ്സൈറ്റായ ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ഉന്നയിച്ചിരിക്കുന്നത്. പ്രൊഫഷണലിസമില്ലാത്ത കളിക്കാരനാണ് ജിംഗാനെന്നും മത്സരത്തലേന്ന് പുലരുംവരെ പാർട്ടിയും മദ്യപാനവുമാണെന്നും മ്യൂലൻസ്റ്റീൻ തുറന്നടിച്ചു. കളി കഴിയുമ്പോഴും ജിംഗാനെ മദ്യം മണക്കുന്നുണ്ടായിരുന്നു.ഇത് ഒരു ക്യാപറ്റന് യോജിച്ച നടപടിയല്ലെന്നും മ്യൂലൻസ്റ്റൻ ആരോപിച്ചു.

ജിംഗാൻ ഒരു കൂറുമില്ലാതെയാണ് അന്ന് കളിച്ചത്. ജിംഗാൻ പന്ത് കൈകൊണ്ട് തട്ടിയതിന് നൽകിയ പെനാൽറ്റിയാണ് ബെംഗളൂരുവിന് മത്സരത്തിലെ ആദ്യ ഗോളും ലീഡും സമ്മാനിച്ചത്. തുടർന്ന് ടീം വഴങ്ങിയ ഗോളുകളിലും ജിംഗാന്റെ പിഴവുകളുണ്ടായിരുന്നു. ബെംഗളൂരുവിനെതിരായ മത്സരം ജയിക്കണമെന്ന് അവർക്ക് ആഗ്രഹമില്ലായിരുന്നു. ഒരുവേള എന്നെ ഒഴിവാക്കാൻ വേണ്ടിയാവാമിത്. പെനാൽറ്റി വഴങ്ങിയതും മറ്റു ഗോളുകൾ വന്ന രീതിയുംവെച്ച് നോക്കുമ്പോൾ അങ്ങനെയേ തോന്നൂ. മൂന്നാമത്തെ ഗോളടിക്കാൻ മിക്കുവിന് ജിംഗാൻ വഴിമാറികൊടുക്കുകയായിരുന്നു.

കൊച്ചിയിൽ നടന്ന ബെംഗളൂരു എഫ്.സിയുമായുള്ള കളിയിൽ 3-1ന് ബ്ലാസ്റ്റേഴ്സ് തോറ്റതിന് പിന്നാലെയാണ് മ്യൂലൻസ്റ്റീനിനെ പുറത്താക്കിയത്.
എഫ്.സി ഗോവയുമായുള്ള കളി ബ്ലാസ്റ്റേഴ്സ് 5-2ന് തോറ്റതിന് പിന്നിലും ജിംഗാന്റെ കൂറില്ലാത്ത നിലപാടുണ്ട്. ഈ മത്സരത്തിന്റെ തലേന്ന് പുലർച്ചെ നാലു മണിവരെ ജിംഗാൻ പാർട്ടിയും മദ്യപാനവുമായി ചിലവഴിച്ചെന്നും മ്യൂലൻസ്റ്റീൻ ചൂണ്ടിക്കാട്ടുന്നു.

കളി കഴിഞ്ഞയുടൻ ജിംഗാനുമായി ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചു. അപ്പോഴും അദ്ദേഹത്തെ മദ്യം മണക്കുന്നുണ്ടായിരുന്നു. ക്ലബ്ബിന്റെയും ആരാധകരുടെയും ക്യാപ്റ്റനാണദ്ദേഹം. ഇന്ത്യയിൽ വലിയൊരു പ്രൊഫഷണലാണെന്നാണ് ക്യാപ്റ്റൻ സ്വയം കരുതേണ്ടത്. പക്ഷേ എല്ലാവരേയും അദ്ദേഹം നിരാശരാക്കി. നാണംകെടുത്തി.

ജിംഗാനുമായോ ടീമിലെ മറ്റാരെങ്കിലുമായോ എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. താനും കളിക്കാരും തമ്മിൽ ഉരസലുണ്ടെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ പ്രചാരണം നടത്തിയിരുന്നു. വാസ്തവത്തിൽ അതിൽ കഴമ്പൊന്നുമില്ല-മ്യൂലൻസ്റ്റീൻ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP