Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

11 കുട്ടികളെ പോറ്റി പാപ്പരായി; ചെലവിന് കൊടുക്കാത്തതിന് മുൻകാമുകി പണി കൊടുത്തു; ബ്രസീൽ ഇതിഹാസ താരം റോബർട്ടോ കാർലോസിന് ഇത് കഷ്ടകാലം; മൂന്ന് മാസം അഴിയെണ്ണണമെന്ന് കോടതി

11 കുട്ടികളെ പോറ്റി പാപ്പരായി; ചെലവിന് കൊടുക്കാത്തതിന് മുൻകാമുകി പണി കൊടുത്തു; ബ്രസീൽ ഇതിഹാസ താരം റോബർട്ടോ കാർലോസിന് ഇത് കഷ്ടകാലം; മൂന്ന് മാസം അഴിയെണ്ണണമെന്ന് കോടതി

മറുനാടൻ ഡസ്‌ക്

റിയോ ഡി ജനീറോ: പെനാൽറ്റി ഷൂട്ടൗട്ടിന് നിൽക്കുന്ന ഗോളിയുടെ അവസ്ഥയാണ് ബ്രസീൽ ഇതിഹാസ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസിന് ഇപ്പോൾ. മുൻ കാമുകിയാണ് കാർലോസിന്റെ ഗോൾപോസ്റ്റിലേക്ക് തകർപ്പൻ ഗോളടിച്ചത്.

മുൻ ഭാര്യ ബാർബറ തേളറിൽ രണ്ട് മക്കളാണ് കാർലോസിനുള്ളത്. ഈ ബന്ധം പിരിഞ്ഞപ്പോൾ മക്കളുടെ ചെലവിനായി കാർലോസ് 15,148 പൗണ്ട് ചെലവിന് നൽകണമെന്ന് കോടതി വിധിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ തുക തവണകളായി അടച്ചു തീർക്കാമെന്ന കാർലോസിന്റെ വാദം കോടതി അംഗീകരിച്ചില്ല.

റിയോ ഡി ജനീറോയിലെ ഇതാപെറൂന കുടുംബക്കോടതിയാണു മൂന്നുമാസത്തെ ജയിൽ വാസം ശിക്ഷ വിധിച്ചത്. ഒൻപത് കുട്ടികളുടെ കൂടി പിതാവാണ് രാജ്യാന്തര ഫുട്ബോളിലെ മികച്ച ഫുൾബാക്കായിരുന്ന കാർലോസ്. ജയിൽ ശിക്ഷ ഒഴിവാക്കി ഒത്തുതീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് കാർലോസിന്റെ അഭിഭാഷകൻ ഫെർണാണ്ടോ പിറ്റ്നർ.

ബ്രസീലിനു വേണ്ടി 125 രാജ്യാന്തര മത്സരങ്ങളിൽ കാർലോസ് പന്തു തട്ടി. 11 ഗോളുകളടിച്ചു. 2002 ലെ ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. സ്പാനിഷ് ക്ലബ് റയാൽ മാഡ്രിഡിന്റെ പ്രമുഖ താരവുമായിരുന്നു. റയാലിന്റെ ബ്രാൻഡ് അംബാസഡറായ കാർലോസും ഭാര്യ മരിയാന ലൂകോണും ഇപ്പോൾ സ്പെയിനിലാണ്. 2012 ലാണ് കാർലോസ് വിരമിച്ചത്. റയാലിനു വേണ്ടി കളിക്കുമ്പോൾ മൂന്നുവട്ടം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ അദ്ദേഹത്തിനായി.അത്ലറ്റികോ മിനെരിയോ, പാൽമെണരിസ്, ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, കോറിന്ത്യൻസ് എന്നിവയ്ക്കുവേണ്ടിയും കാർലോസ് ബൂട്ടണിഞ്ഞിട്ടുണ്ട്. ഐഎസ്എൽ ഫുട്ബോളിൽ ഡൽഹി ഡൈനാമോസിനെയും പരിശീലിപ്പിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP