Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണക്കാലത്തു കസവുമുടുത്തു സച്ചിൻ കൊച്ചിയിൽ; കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജഴ്സി അവതരിപ്പിച്ചതു പരമ്പരാഗത ശൈലിയിൽ; ടീമിന്റെ യുവ അംബാസഡറായി നിവിൻ പോളിയും

ഓണക്കാലത്തു കസവുമുടുത്തു സച്ചിൻ കൊച്ചിയിൽ; കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജഴ്സി അവതരിപ്പിച്ചതു പരമ്പരാഗത ശൈലിയിൽ; ടീമിന്റെ യുവ അംബാസഡറായി നിവിൻ പോളിയും

കൊച്ചി: സച്ചിൻ ടെൻഡുൽക്കർ എന്നും കേരളത്തിന് ആവേശമാണ്. ക്രിക്കറ്റ് ലോകം അടക്കിവാണ ഇതിഹാസതാരം ഫുട്ബോൾ ടീമിനെ സ്വന്തമാക്കിയപ്പോഴും കേരളത്തിലെ കായികപ്രേമികളുടെ മനസുകണ്ടു.

സച്ചിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിപ്പോൾ ഐഎസ്എൽ മൂന്നാം സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ്. ടീമിന്റെ ജേഴ്സി കൊച്ചിയിൽ നടന്ന ചടങ്ങിൽ സച്ചിനും ടീമിന്റെ സഹ ഉടമകളായ ചലച്ചിത്ര താരങ്ങളും ചേർന്നു പ്രകാശനം ചെയ്തു. കരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജഴ്സി അവതരിപ്പിച്ചതു പരമ്പരാഗത ശൈലിയിലാണ്. ഐഎസ്എൽ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടർമാരെയും പരിചയപ്പെടുത്തുന്നതിനായാണ് ടീം ഉടമകളിലൊരാൾകൂടിയായ സച്ചിൻ കൊച്ചിയിലെത്തിയത്. നിവിൻ പോളിയെ യുവ അംബാസഡറായും തീരുമാനിച്ചിട്ടുണ്ട്.

സീസണിനു മുന്നോടിയായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പ്രീ സിസൺ ക്ലബിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിലെത്തിയത്. ഇന്ന് തന്നെ ടീം വിദേശ പരിശീലനത്തിനായി തായ്‌ലാൻഡിലേക്ക് പോകും.കഴിഞ്ഞ വർഷം ഐഎസ്എൽ രണ്ടാം സീസണിൽ വിദേശ പരിശീലനം നടത്താത്ത ഏക ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്.ഇന്നു രാത്രി തായ്ലൻഡിലേക്കു പറക്കുന്നത്.

ഐ.എസ്.എല്ലിലെ ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച കളി പുറത്തെടുക്കാൻ കഴിഞ്ഞില്ല. സെമി ഫൈനലിൽ പോലും പ്രവേശിക്കാൻ കഴിയാതിരുന്ന ടീമിന്റെ മാനേജ്മെന്റിൽ ഉൾപ്പെടെ മാറ്റം വന്നു.കഴിഞ്ഞ സീസണിൽ തുടർ തോൽവികളിൽ ടീം വലഞ്ഞപ്പോൾ പരിശീലകൻ പീറ്റർ ടെയ്‌ലർ ഉൾപ്പടെ ടീമിനെ വിട്ട് തിരികെ പോയിരുന്നു. ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരം സ്റ്റീവ് കോപ്പലിന്റെ കീഴിലാണ് ടീം പരിശീലിക്കുന്നത്.

സീസണിന് മുന്നോടിയായുള്ള വിദേശ പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു തായ്ലൻഡിലേക്കു പറക്കും. ടീമംഗങ്ങൾക്കൊപ്പം ടീമിന്റെ പുതിയ സഹഉടമകളായ നിമ്മഗഡ്ഡ, പ്രസാദ്, ചിരഞ്ജീവി, നാഗാർജുന, അല്ലു അരവിന്ദ് എന്നിവരെയും സച്ചിൻ ആരാധകർക്ക് പരിചയപ്പെടുത്തി

കഴിഞ്ഞ വർഷം ഐഎസ്എൽ രണ്ടാം സീസണിൽ വിദേശ പരിശീലനം നടത്താത്ത ഏക ടീമെന്ന വിശേഷണവുമായി കളത്തിലിറങ്ങി നിലംപരിശായതിന്റെ ക്ഷീണം മറന്നാണു ബ്ലാസ്റ്റേഴ്‌സ് ഇന്നു രാത്രി തായ്ലൻഡിലേക്കു പറക്കുന്നത്. മലയാളികളുടെ ഓണാഘോഷവേളയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആവേശം ആരാധകരുമായി പങ്കുവയ്ക്കുന്നതു മികച്ച യാത്രയയപ്പാണെന്നു ടീം മാനേജ്‌മെന്റ് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP