Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എതിർ താരത്താൽ അപമാനിക്കപ്പെട്ടത് കവാനി; എന്നിട്ടും ഉറുഗ്വേ സ്‌ട്രൈക്കർക്കു ചുവപ്പു കാർഡ്; കോപ്പ അമേരിക്കയിൽ ചിലി താരം ജാറയുടെ മോശം പെരുമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

എതിർ താരത്താൽ അപമാനിക്കപ്പെട്ടത് കവാനി; എന്നിട്ടും ഉറുഗ്വേ സ്‌ട്രൈക്കർക്കു ചുവപ്പു കാർഡ്; കോപ്പ അമേരിക്കയിൽ ചിലി താരം ജാറയുടെ മോശം പെരുമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

സാന്റിയാഗോ: കോപ്പ അമേരിക്കയിൽ ഉറുഗ്വേയ്‌ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിനിടെ ചിലി താരം ഗോൺസാലോ ജാറയിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. ജാറ അപമാനിച്ചതിൽ പ്രതിഷേധിച്ച ഉറുഗ്വേ സ്‌ട്രൈക്കർ കവാനി ചുവപ്പു കാർഡ് കണ്ട് പുറത്തുപോയിരുന്നു.

രണ്ടു ചുവപ്പുകാർഡുകൾ വാങ്ങി ഒമ്പതു പേരായി ചുരുങ്ങിയ ഉറുഗ്വേയെ തകർത്ത് ചിലി കോപ്പയുടെ സെമി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ, കവാനിക്കു ചുവപ്പു കാർഡു കിട്ടാനിടയാക്കിയ സംഭവത്തിനു പിന്നിൽ ജാറയുടെ മോശം പെരുമാറ്റമായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

ഒമ്പതു പേരായി ചുരുങ്ങിയിട്ടും നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വേയെ ചിലി തോൽപ്പിച്ചത് വെറും ഒരു ഗോളിനാണ്. ജാറയുടെ മോശം പെരുമാറ്റത്തിൽ പ്രകോപിതനായ സൂപ്പർ സ്‌ട്രൈക്കർ പുറത്തുപോയതാണ് ഉറുഗ്വേയുടെ തോൽവിക്കു വഴിവച്ചതെന്നാണ് ആരാധകർ പറയുന്നത്. 63-ാം മിനിറ്റിലാണ് കവാനിയെ ജാറ അപമാനിക്കുന്നത്. ളിയുടെ 83-ാം മിനിറ്റിൽ മൗറീഷോ ഇസ്ലയുടെ ബൂട്ടിൽ നിന്നാണ് ചിലിയുടെ വിജയഗോൾ നേടുന്നത്.

കളിയിൽ നിർണായകമായ കവാനിയുടെ ചുവപ്പുകാർഡും പുറത്താകലും ചിലിയൻ താരത്തിന്റെ മോശം പെരുമാറ്റവും അഭിനയത്തിൽ നിന്നുമുണ്ടായതാണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. ക്വാർട്ടറിൽ സുവാരസില്ലാത്ത ഉറുഗ്വായിയുടെ എല്ലാ പ്രതീക്ഷയും കവാനിയിലായിരുന്നു. റഫറിയോട് തർക്കിച്ചതിനായിരുന്നു ആദ്യത്തെ മഞ്ഞക്കാർഡ്. അത് ചോദിച്ചുവാങ്ങിയതുമായിരുന്നു.

എന്നാൽ രണ്ടാം തവണ കാർഡ് കിട്ടിയതിന് പിന്നിൽ ചിലി താരത്തിന്റെ പ്രകോപനവും കാരണമാണെന്നാണ് പിന്നീട് വീഡിയോ ദൃശ്യത്തിൽ നിന്ന് വ്യക്തമായി. സഭ്യതയല്ലാത്ത ചിലി താരം ജാറയുടെ പെരുമാറ്റമാണ് ചർച്ചയായിരിക്കുന്നത്. കവാനിയുടെ അടുത്തെത്തിയ ജാറ ചെവിയിൽ എന്തോ അധിക്ഷേപം നടത്തിയതോടൊപ്പം പിൻഭാഗത്ത് അനാവശ്യാമായി വിരലുകൊണ്ട് കുത്തിയതോടെ കവാനി കൈവലിച്ചു.

ഇതോടെ, കൈകൊണ്ട് മുഖത്ത് ഇടിച്ചതായി ഭാവിച്ചു ജാറ നിലത്തുവീഴുകയായിരുന്നു. അതോടെ കവാനിക്ക് രണ്ടാം കാർഡും കിട്ടി പുറത്തുപോകേണ്ടി വന്നു.

2013ലും സമാനമായ പെരുമാറ്റം ജാറയിൽ നിന്നുണ്ടായിരുന്നു. കളിക്കിടെ ഉറുഗ്വേയുടെ സൂപ്പർതാരം സുവാരസിന്റെ മുൻഭാഗത്ത് ഇതുപോലൊരു പിടിത്തം ജാറ നടത്തിയിരുന്നു. ഈ രണ്ടും ചേർത്തുള്ള ചർച്ചകൾ സോഷ്യൽമീഡിയയിലും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP