1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
18
Wednesday

പാക്കിസ്ഥാനെതിരെ ജയാരവം മുഴക്കി ഇന്ത്യ; ഏഷ്യാ കപ്പ് ഹോക്കിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയം; പൂൾ എയിൽ ഒമ്പത് പോയിന്റോടെ ഇന്ത്യ മുന്നിൽ

October 15, 2017

ധാക്ക: പാക്കിസ്ഥാനെതിരെ ഇന്ത്യ ഹോക്കിയിൽ ജയപരമ്പര തുടരുന്നു. ഏഷ്യാ കപ്പ് ഹോക്കിയിൽ പൂൾ എ മത്സരത്തിലും പാക്സ്ഥാനെതിരെ ജയം. ധാക്കയിൽ നടക്കുന്ന ടൂർണമെന്റിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ജപ്പാനേയും ബംഗ്ലാദേശിനെയും തകർത്തതിന പിന്നാലെ...

ജി. വി. രാജാ അവാർഡ് അത്‌ലറ്റ് അനിൽഡ തോമസിനും ബാഡ്മിന്റൺ താരം രൂപേഷ് കുമാറിനും; ഗബ്രിയേൽ ജോസഫിന് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള അവാർഡ്; മികച്ച കോളേജിനുള്ള പുരസ്‌ക്കാരം തലശ്ശേരി ബ്രണ്ണൻ കോളേജിന്

October 13, 2017

തിരുവനന്തപുരം: കായിക രംഗത്തെ മികവുറ്റ പ്രകടനത്തിന് കേരള സ്പോർട്സ് കൗൺസിൽ നൽകുന്ന ജി.വി.രാജ സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്ലറ്റ് അനിൽഡ തോമസിനും ബാഡ്മിന്റൺ താരം രൂപേഷ് കുമാറിനുമാണ് മികച്ച കായികതാരങ്ങൾക്കുള്ള ജി.വി.രാജ അവാർഡ്. മൂന്ന് ...

2024ലെ ഒളിമ്പിക്‌സിന് പാരിസ് വേദിയാകും 2028ലെ ഒളിമ്പിക്‌സ് വേദി ലോസ് ആഞ്ജൽസ്; ലോസ്ആഞ്ചൽസ് ഒളിമ്പിക്‌സ് വേദിയാകുന്നത് ഇത് മൂന്നാം തവണ

September 14, 2017

ലിമ: 2024 ലെ ഒളിമ്പിക്സിന് പാരീസും 2028 ലെ ഒളിമ്പിക്സിന് അമേരിക്കയിലെ ലോസ് ആഞ്ജലിസും വേദിയാകും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. ആദ്യമായാണ് വേദികൾ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. 1996ലെ അറ്റ്‌ലാന്റാ ഒളിമ്പിക്‌സിന് ശേഷം ഇതാദ്യമായാണ് ...

ഇന്ത്യൻ ഹോക്കി പരിശീലകൻ റോളന്റ് ഓൾട്ട്മാൻസിനെ പുറത്താക്കി; ടീമിന്റെ പ്രകടനമികവിലും കായികക്ഷമതയിലും നിരാശയെന്നു വിലയിരുത്തൽ; ഡേവിഡ് ജോണിന് താൽക്കാലിക ചുമതല

September 02, 2017

ന്യൂഡൽഹി: ഇന്ത്യയുടെ ഹോക്കി ടീം കോച്ച് റോളന്റ് ഓൾട്ട്മാൻസിനെ ഹോക്കി ഇന്ത്യ പുറത്താക്കി. രണ്ടു വർഷമായി ടീമിന്റെ മോശം പ്രകടനം തുടരുന്നതാണ് കാരണം. ഹോക്കി ഇന്ത്യയുടേതാണു തീരുമാനം. ഹൈ പെർഫോമൻസ് ഡയറക്ടർ ഡേവിഡ് ജോണിനാണു താൽക്കാലിക ചുമതല നല്കിയിരിക്കുന്നത്. ...

റിയോ ഒളിമ്പിക്‌സിന്റെ തനിയാവർത്തനം; ലോക ബാഡ്മിന്റൺ ചരിത്രവഴിയിൽ സിന്ധുവിന് കാലിടറി; ഇന്ത്യൻ താരത്തിന് വെള്ളി മാത്രം; തകർപ്പൻ പോരാട്ടത്തിനൊടുവിൽ സിന്ധു കീഴടങ്ങിയത് ജപ്പാന്റെ നൊസോമി ഒകുഹരയോട്; സിന്ധു സൈനയ്ക്ക് ശേഷം ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരം

August 27, 2017

ഗ്ലാസ്ഗോ: ചുണ്ടിനും, കപ്പിനുമിടയിൽ ഒരിക്കൽ കൂടി നഷ്ടം. റിയോ ഒളിമ്പിക്‌സി്‌ന് ശേഷം ഭാരതം പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും, കടുത്ത പോരാട്ടത്തിനൊടുവിൽ സിന്ധുവിന് വീണ്ടും വെള്ളിയുടെ നിരാശ. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ, സ്വർണം നേടാൻ കോർട്ടിലിറങ്ങി...

പ്രതീക്ഷകാത്ത് സിന്ധു; ചൈനയുടെ യൂഫേയിയെ അനായാസം മറികടന്ന് ലോക ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിന്റെ ഫൈനലിൽ ഇടം നേടി: ഇനി ഒകുഹേരയുമായി നേർക്ക് നേർ

August 27, 2017

ഗ്ലാസ്ഗോ: സൈന തോറ്റിടത്ത് ജയിച്ച് കയറുകയാണ് സിന്ധു. ഇന്ത്യൻ പ്രതീക്ഷ അമിതമായപ്പോൾ ആ പ്രതീക്ഷകാക്കാൻ സൈനയ്ക്കായില്ല. സൈനയാകട്ടെ, ജപ്പാന്റെ നസോമി ഒകുഹറയ്ക്കു മുന്നിൽ കീഴടങ്ങി. എന്നാൽ ആരാധകരുടെ ആവേശം നെഞ്ചിലേറ്റിയ സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റ...

നിർണായകമായ മൂന്നാം ഗെയിമിൽ അടിപതറി; ലോക ബാഡ്മിന്റണിൽ സൈനയ്ക്ക് വെങ്കലം മാത്രം; സെമിയിൽ പൊരുതി തോറ്റത് ജപ്പാന്റെ നൊസോമി ഒകുഹരയോട്

August 26, 2017

ഗ്ലാസ്ഗോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ, ഇന്ത്യയുടെ സൈന നേവാൾ സെമിയിൽ പൊരുതി തോറ്റു. ജാപ്പനീസ് താരം നൊസോമി ഒകുഹരയോട് പരാജയപ്പെട്ട സൈനയ്ക്ക് വെങ്കലം മാത്രം. 2015 ൽ ജക്കാർത്തയിൽ വെള്ളി നേടിയ സൈനയുടെ ആദ്യ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വെങ്കലമാണിത്. ഇന്...

ലോക ബാഡ്മിന്റണിൽ വെങ്കലം ഉറപ്പിച്ച് ഇന്ത്യ; പി.വി സിന്ധു സെമിഫൈനലിൽ കടന്നു; പുരുഷവിഭാഗത്തിൽ ഇന്ത്യയെ നിരാശയിലാഴ്‌ത്തി കെ.ശ്രീകാന്തിന് ക്വാർട്ടറിൽ പരാജയം

August 25, 2017

ഗ്ലാസ്ഗോ: പി.വി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ കടന്നു.ലോക മൂന്നാം റാങ്കുകാരിയും ടൂർണമെന്റ് നാലാം സീഡുമായ പി.വി സിന്ധു വനിതാ സിംഗിൾസ് ക്വാർട്ടർഫൈനലിൽ ചൈനയുടെ അഞ്ചാം സീഡ് യു സുന്നിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോൽപിച്ചത്. സ്...

പ്രൊഫഷണൽ ബോക്‌സിങ്ങിൽ വിജേന്ദ്രജാലം തുടരുന്നു; ഇന്ത്യൻ താരം വിജേന്ദറിന് തുടർച്ചയായ ഒൻപതാം ജയം; ചൈനീസ് താരം മെയ്മത്താലിയെ ഇടിച്ചിട്ടത് 10 റൗണ്ട് പോരാട്ടത്തിൽ

August 06, 2017

മുംബൈ:പ്രൊഫഷണൽ ബോക്‌സിങ്ങിൽ പരാജയമറിയാതെയുള്ള ഇന്ത്യൻ താരം വിജോന്ദർ സിങ്ങിന്റെ ജൈത്രയത്ര തുടരുന്നു. ഏഷ്യ-പസഫിക് സൂപ്പർ മിഡിൽ വെയ്റ്റിൽ ചൈനീസ് താരം സുലിപിക്കർ മെയ്മെയ്തിയാലിയെ മലർത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദർ സിങ് കിരീടം നിലനിർത്തിയത്.തുടർച്ചയായ ഒമ...

'കിടിലൻ' പ്രകടനത്തിലൂടെ കിഡംബി ശ്രീകാന്ത് ചരിത്രമെഴുതി; ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ കിരീടം ഇന്ത്യയിലേക്ക്; ശ്രീകാന്ത് തകർത്തുവിട്ടത് ലോകചാമ്പ്യൻ ചെൻ ലോങ്ങിനെ;കളിയിൽ സമ്പൂർണാധിപത്യവുമായി കളം നിറഞ്ഞു നിന്ന് ശ്രീകാന്ത്‌

June 25, 2017

സിഡ്‌നി : ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തുടർച്ചയായ രണ്ടാം സൂപ്പർ സീരീസ് കിരീടം. ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ഫൈനലിൽ ഒളിംപിക് ചാംപ്യനും രണ്ടു തവണ ലോകചാംപ്യനുമായിരുന്ന ചെൻ ലോങ്ങിനെയാണ് ശ്രീകാന്ത് തകർത്തുവിട്ടത്. എതിരാളിക്കുമേൽ സമ്പൂർണാധിപത്യം പുലർ...

ഹോക്കിയിൽ ഇന്ത്യ വീണ്ടും പാക്കിസ്ഥാനെ പറപ്പിച്ചു; ഇന്ത്യൻ വിജയം ഒന്നിനെതിരെ ആറു ഗോളിന്‌

June 24, 2017

ലണ്ടൻ : ഹോക്കി ലോക ലീഗ് സെമിഫൈനൽസിൽ പാക്കിസ്ഥാനുമായി നേർക്കുനേർ പൊരുതിയ രണ്ടാം മൽസരത്തിലും ഇന്ത്യയ്ക്ക് വിജയം.ഇത്തവണയും പാക് വലനിറച്ച ശേഷമാണ് ഇന്ത്യ ആയുധം താഴെ വച്ചത്. അഞ്ചുമുതൽ എട്ടുവരെയുള്ള സ്ഥാനനിർണയ മൽസരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഇന്ത്യയു...

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ തോൽവി മറക്കാൻ ഹോക്കിയിൽ ഉജ്ജ്വല വിജയം; പാക്കിസ്ഥാനെ ഇന്ത്യ തകർത്തത് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക്; ഹോക്കി ടീം കളത്തിലിറങ്ങിയത് ഇന്ത്യൻ സൈനികരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കറുത്ത ആം ബാൻഡ് ധരിച്ച്

June 18, 2017

 ലണ്ടൻ: ഓവലിൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദയനീയമായി പരാജയപ്പെട്ടതിന്റെ ദുഃഖത്തിലാണ് ഇന്ത്യൻ ആരാധകർ. എന്നാൽ ഹോക്കിയെ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് ആഘോഷിക്കാൻ ഒരു ഉജ്ജ്വല വിജയം ഉണ്ടായി. ലോകകപ്പിന്റെ യോഗ്യതാ ടൂർണമെന്റായ ലോക ഹോക്കി ...

പ്രണോയിയുടെ തോൽവിക്ക് ശ്രീകാന്ത് പകരം വീട്ടി; ഇന്തോനീഷ്യൻ ഓപ്പൺ കിരീടം ശ്രീകാന്തിന്; ഫൈനലിൽ കസുമാസ സാകിയെ തോൽപിച്ചു

June 18, 2017

ജക്കാർത്ത: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഇന്തൊനീഷ്യൻ ഓപ്പൺ ബാഡ്മിന്റൻ പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടി. ഇന്നു നടന്ന ഫൈനലിൽ ജപ്പാൻ താരം കസുമാസ സാകിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്‌ത്തിയാണ് ഇന്തൊനീഷ്യൻ ഓപ്പണിൽ ശ്രീകാന്ത് ചരിത്രമെഴുതിയത് സ്‌കോർ(21-11,21-...

പ്രണോയിയുടെ കുതിപ്പിന് വിരാമം; ഇന്തോനീഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ സെമിയിൽ പുറത്ത്; ഇനി പ്രതീക്ഷ ഇന്ന് ശ്രീകാന്തിൽ; എതിരാളി ദക്ഷിണ കൊറിയൻ താരം

June 17, 2017

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയിക്ക് സെമിഫൈനലിൽ തോൽവി. ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോംഗിനെ തകർത്ത് മുന്നേറിയ പ്രണോയി ജപ്പാന്റെ കസുമാസ സാകിയോടാണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് പ്രണോയ് കീഴടങ്ങി...

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പി.വി. സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ച് ആന്ധ്ര സർക്കാർ; ബാഡ്മിന്റൺ താരത്തിന് പദവി നല്കാൻ സർവീസ് നിയമം സർക്കാർ ദേഗഗതി ചെയ്തു

May 16, 2017

ഹൈദരാബാദ്: റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടർ. ആ്ന്ധ്രപ്രദേശ് സർക്കാരാണ് കായികതാരത്തിന് ഡെപ്യൂട്ടി കളക്ടർ സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി അഭിമാനാർ...

MNM Recommends