Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏഷ്യൻ ഗെയിംസ് അന്തിമപട്ടിക പ്രഖ്യാപനം ഇന്ന്; ഫുട്‌ബോളും ടേബിൾ ടെന്നീസും ഒഴിവാകാൻ സാധ്യത

ഏഷ്യൻ ഗെയിംസ് അന്തിമപട്ടിക പ്രഖ്യാപനം ഇന്ന്; ഫുട്‌ബോളും ടേബിൾ ടെന്നീസും ഒഴിവാകാൻ സാധ്യത

പാട്യാല: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തെ ഇന്നറിയാം. 662 അത്‌ലറ്റുകളും 270 പരിശീലകരും സഹായികളുമടക്കം 935 പേരുടെ ജംബോ ലിസ്റ്റാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേന്ദ്ര കായിക മന്ത്രാലയത്തിനും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കും സമർപ്പിച്ചിരിക്കുന്നത്. ഈ മാസം 19 മുതൽ ഒക്ടോബർ നാലുവരെ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ ആണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.

373 പുരുഷന്മാരെയും 289 വനിതകളെയുമാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പട്ടികയില്പെടുത്തിയിരിക്കുന്നത്. 935 പേരുടെ പട്ടികയിൽ എത്ര പേർക്കു ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ പറ്റുമെന്ന് കണ്ടു തന്നെ അറിയണം. കാരണം ഇത്തവണ ഏഷ്യൻ ഗെയിംസിന് മെഡൽ സാധ്യതയുള്ളവരെ മാത്രം കൊണ്ടുപോയാൽ മതിയെന്നു സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ഈമാസം 11ന് ഇന്ത്യൻ ബോക്‌സിങ് ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ബോക്‌സിങ് താരങ്ങളെ ഇഞ്ചിയോണിലേക്ക് അയയ്ക്കില്ലെന്നും സായ് ഡയറക്ടർ ജനറൽ ജിജി തോംസണും വ്യക്തമാക്കിയിരുന്നു. ഇത്തവണ 28 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മാറ്റുരയ്ക്കുക.

്അത്‌ലറ്റിക്‌സിനുള്ള 50 അംഗ ഇന്ത്യൻ ടീമിൽ 20 മലയാളികളും അടങ്ങുന്നുണ്ട്. ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ്, ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് എന്നിവയിലെ പ്രകടനം പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇന്ത്യൻ സംഘത്തിൽ നിന്ന് ഫുട്‌ബോൾ, ടേബിൾ ടെന്നീസ് ടീമുകളെ ഒഴിവാക്കാനും സാധ്യതയുണ്ട്. ഇതേവരെ ഇന്ത്യ മെഡൽ നേടിയിട്ടില്ലാത്ത ബേസ്‌ബോൾ, ഫെൻസിങ്, കരാട്ടെ, റഗ്‌ബി, സോഫ്റ്റ് ബോൾ, സോഫ്റ്റ് ടെന്നീസ്, ട്രയാത്തലൺ തുടങ്ങിയ ഇനങ്ങളേയും ഉൾപ്പെടുത്തില്ലെന്നുറപ്പായി. ഫിഫ ലോക റാങ്കിംഗിൽ 150-ാം സ്ഥാനത്തുള്ള ഇന്ത്യ, ഏഷ്യൻ ഗെയിംസിൽ ഗ്രൂപ്പ് ജി യിൽ ശക്തരായ യുഎഇ, ജോർദാൻ എന്നിവർക്കൊപ്പമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP