Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഷ്യൻ റസ്ലിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് പ്രതീക്ഷനൽകി സാക്ഷി; ഇന്ത്യൻ താരനിരയിൽ ഒളിംപ്യൻ സന്ദീപ് തോമാറും ബജ്രംഗ് പൂനിയയും; മത്സരം നടക്കുന്നത് 24 ഇനങ്ങളിൽ

ഏഷ്യൻ റസ്ലിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് പ്രതീക്ഷനൽകി സാക്ഷി; ഇന്ത്യൻ താരനിരയിൽ ഒളിംപ്യൻ സന്ദീപ് തോമാറും ബജ്രംഗ് പൂനിയയും; മത്സരം നടക്കുന്നത് 24 ഇനങ്ങളിൽ

ന്യൂഡൽഹി: ഇന്നു തുടങ്ങുന്ന ഏഷ്യൻ റസ്ലിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷ ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക്കിൽ. യോഗേശ്വർ ദത്ത്, സുശീൽ കുമാർ, ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരുടെ അഭാവത്തിൽ സാക്ഷിയുടെ പ്രകടനമാകും ഇന്ത്യ പ്രതീക്ഷയോടെ ഉറ്റുനോക്കുക.

ഒളിംപ്യൻ സന്ദീപ് തോമാറും ബജ്രംഗ് പൂനിയയും ഇന്ത്യയുടെ 24 അംഗ നിരയിലുണ്ട്. ഒരു സ്വർണമടക്കം ഒൻപതു മെഡലുകൾ നേടിയ കഴിഞ്ഞ വർഷത്തെ പ്രകടനം മെച്ചപ്പെടുത്താനാകും ന്യൂഡൽഹിയിൽ ഇന്ത്യയുടെ ശ്രമം.

ബാങ്കോക്കിൽ നടന്ന ടൂർണമെന്റിൽ പുരുഷവിഭാഗം 57 കിലോ ഫ്രീസ്‌റ്റൈലിൽ സന്ദീപായിരുന്നു സ്വർണം നേടിയത്. ഇന്ത്യൻ താരങ്ങളെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ ആദ്യത്തെ പ്രധാന ഗുസ്തി ടൂർണമെന്റാണിത്. 24 ഇനങ്ങളിലാണു മൽസരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP