Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ ആദ്യമായി ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പെത്തുന്നു; മത്സരങ്ങൾ 2018 സെപ്റ്റംബർ 27 മുതൽ 30 വരെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ; ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങൾ

കേരളത്തിൽ ആദ്യമായി ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പെത്തുന്നു; മത്സരങ്ങൾ 2018 സെപ്റ്റംബർ 27 മുതൽ 30 വരെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ; ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങൾ

തിരുവനന്തപുരം: എട്ടാമത് ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 2018 സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡന്റ് അശോക് കുമാർ അഗർവാൾ അറിയിച്ചു. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു ശേഷം അറിയിച്ചതാണിത്. സിംഗപ്പൂർ, മലേഷ്യ, തായ്ലന്റ്, ഹോംങ്കോങ്ങ്, വിയറ്റ്നാം, ദക്ഷിണ കൊറിയ, ചൈന, ദുബായ്, തായ്വാൻ, ഇറാൻ, അഫ്ഘാനിസ്ഥാൻ, ഫിലിപൈൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഇന്ത്യ എന്നീ 16 രാജ്യങ്ങളിൽ നിന്നുള്ള യോഗാ താരങ്ങളും ഒഫിഷ്യൽസും ഉൾപ്പെടെ 500 ഓളം പേർ മത്സരങ്ങളിൽ പങ്കെടുക്കും.

ഇതാദ്യമായാണ് കേരളത്തിൽ ഏഷ്യൻ യോഗാ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ ഈ മത്സരം രണ്ടാം തവണയാണ് നടക്കുന്നത്. യോഗസ്സന സ്പോർട്സ്, ആർടിസ്റ്റിക് യോഗ സ്പോർട്സ്, ആർടിസ്റ്റിക് പെയർ യോഗ, റിഥമിക് യോഗ സ്പോർടസ്, ഫ്രീഫ്ളോ യോഗ ഡാൻസ്, പ്രൊഫഷണൽ യോഗ സ്പോർട്സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ.

മത്സരങ്ങളുമായി ബന്ധപ്പെട്ട് 2018 സെപ്റ്റംബർ 29ന് വൈകുന്നേരം ഏഷ്യൻ യോഗ സെമിനാർ സംഘടിപ്പിക്കും. ശ്രേയ ആർ.നായർ, (ആലപ്പുഴ -യോഗസ്സന-പെൺകുട്ടികൾ-11-14 വയസ്), ഹിബ മറിയം കെ.എച്ച് (തൃശൂർ -യോഗസ്സന-പെൺകുട്ടികൾ-11-14 വയസ്), അലക്സ് ജെറോം - (തൃശൂർ- ആർടിസ്റ്റിക് യോഗ -1735 വയസ്), അരുൺ ആനന്ദൻ (ഇടുക്കി-യോഗസ്സന - 21- 25 വയസ്), വർഷ ടി.ബി (പത്തനംതിട്ട -റിഥമിക് യോഗ -8-17 വയസ്) എന്നീ അഞ്ചു പേർ ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പിലേയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ആദ്യമായി കേരളത്തിൽ നിന്നും യോഗ്യത നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP