Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം; ചിരവൈരികളെ കെട്ടുകെട്ടിച്ചത് എതിരില്ലാത്ത നാലു ഗോളുകൾക്ക്

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം; ചിരവൈരികളെ കെട്ടുകെട്ടിച്ചത് എതിരില്ലാത്ത നാലു ഗോളുകൾക്ക്

ബ്രെഡ: ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ചിരവൈരികളായ പാക്കിസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഉദ്ഘാടന മത്സരത്തിൽ മാൻദീപ് സിംഗിന്റെ ഇരട്ടഗോളാണ് ഇന്ത്യക്ക് വിജയത്തുടക്കം നൽകിയത്. ദിൽപ്രീത് സിംഗും ലളിത് ഉപാധ്യയും മറ്റു രണ്ടു ഗോളുകളും നേടി.

ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കി. 25 ാം മിനിറ്റിൽ മാൻദീപ് ഇന്ത്യയുടെ ഗോൾ വേട്ടയ്ക്കു തുടക്കമിട്ടു. 54-ാം മിനിറ്റിൽ പതിനേഴുകാരൻ ദിൽപ്രീതിലൂടെ ഇന്ത്യ ലീഡ് രണ്ടായി ഉയർത്തി.

മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പാക് ഗോൾകീപ്പറടക്കം ആക്രമണത്തിനായി സ്വന്തം പോസ്റ്റ് വിട്ടിറങ്ങിയതിനിടയിൽ മൻദീപ് മൂന്നാം ഗോൾ സ്‌കോർ ചെയ്തു. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ലളിത് ഫൈനൽ ഗോളും നേടി.

മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പാക് ഗോൾകീപ്പറടക്കം അറ്റാക്കിങിനായി സ്വന്തം പോസ്റ്റ് വിട്ടിറങ്ങിയതിനിടയിലാണ് 57-ാം മിനിറ്റിൽ മൻദീപ് സിങ് മൂന്നാം ഗോൾ സ്‌കോർ ചെയ്തത്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ലളിത് ഫൈനൽ ഗോളും നേടി. ടൂർണ്ണമെന്റിൽ ഇന്ത്യയുടെ അടുത്ത മത്സരം ഞായറാഴ്ച അർജന്റീനയോടാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP