Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുഴച്ചിലിൽ ഇന്നു രണ്ടു സ്വർണം കൂടി; സൈക്ലിങ്ങിൽ അഞ്ജിതയും ഒന്നാമതെത്തി; ഫെൻസിങ്ങിലും കേരളത്തിനു സ്വർണം; സൈക്ലിങ്ങിൽ വെള്ളിയും കയാക്കിംഗിൽ വെങ്കലവും നേടി മെഡൽപ്പട്ടികയിൽ മുന്നേറ്റം

തുഴച്ചിലിൽ ഇന്നു രണ്ടു സ്വർണം കൂടി; സൈക്ലിങ്ങിൽ അഞ്ജിതയും ഒന്നാമതെത്തി; ഫെൻസിങ്ങിലും കേരളത്തിനു സ്വർണം; സൈക്ലിങ്ങിൽ വെള്ളിയും കയാക്കിംഗിൽ വെങ്കലവും നേടി മെഡൽപ്പട്ടികയിൽ മുന്നേറ്റം

ആലപ്പുഴ: ഓളപ്പരപ്പിൽ കേരളത്തിനിന്നു രണ്ടാം സ്വർണം. ദേശീയ ഗെയിംസ് വനിത വിഭാഗം കനോയിങ് സിംഗിൾസിൽ നിത്യ കുര്യാക്കോസാണ് കേരളത്തിനായി സ്വർണം നേടിയത്.

തുഴച്ചിലിൽ വനിതകളുടെ 500 മീറ്ററിൽ ടീമിനത്തിലും കേരളം സ്വർണം നേടിയിരുന്നു. സുബി അലക്‌സാണ്ടർ, ആതിര ഷൈലപ്പൻ, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ് എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്.

ദിൽന, അമ്പിളി എന്നിവരുൾപ്പെട്ട വനിത ഫെൻസിങ് ടീമിനത്തിലും കേരളം ഇന്നു സ്വർണം നേടി. എപ്പി വിഭാഗത്തിൽ മണിപ്പുരിന്റെ പോരാളികളെയാണ് വാൾപ്പയറ്റിൽ കേരളം തോൽപ്പിച്ചത്.

നേരത്തെ സൈക്ലിങ്ങിൽ കേരളം സ്വർണം നേടിയിരുന്നു. വ്യക്തിഗത പെർസ്യൂട്ട് വനിതാ വിഭാഗത്തിൽ ടി പി അഞ്ജിതയാണ് കേരളത്തിനായി സ്വർണം നേടിയത്. ഒരു വെള്ളിയും സൈക്ലിങ്ങിൽ കേരളത്തിന് കിട്ടിയിരുന്നു. കയാക്കിംഗിലും കേരളം ഇന്ന് വെങ്കലം നേടി.

വനിതകളുടെ 500 മീറ്റർ ടൈം ട്രയലിൽ കെസിയ വർഗീസാണ് വെള്ളി നേടിയത്. സൈക്ലിങ്ങിൽ കേരളം നേടുന്ന മൂന്നാമത്തെ വെള്ളി മെഡലാണിത്. ഇതുവരെയായി ഈയിനത്തിൽ നിന്ന് രണ്ട് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ തന്നെ 10 കിലോമീറ്റർ സ്‌ക്രാച്ച് റേസിൽ മൂന്ന് മെഡലും കേരളം സ്വന്തമാക്കിയിരുന്നു. കയാക്കിങ് ഡബിൾസ് വനിതാ വിഭാഗത്തിൽ അനുഷ, മിനിമോൾ ടീമാണ് വെങ്കലം നേടിയത്.

അത്‌ലറ്റിക്‌സിൽ വേഗതയേറിയ താരങ്ങളെ ഇന്ന് കണ്ടെത്തും. ഇതുൾപ്പെടെയുള്ള മത്സരങ്ങളിലെല്ലാം കേരളം മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. ഗെയിംസിൽ 22 സ്വർണം ഉൾപ്പെടെ 75 മെഡലുള്ള കേരളം മൂന്നാം സ്ഥാനത്താണ്. 63 സ്വർണ്ണവുമായി സർവീസസ് മെഡൽ പട്ടികയിൽ ഏറെ മുന്നിലാണ്. രണ്ടാമതുള്ള ഹരിയാനയ്ക്ക് 30ഉം തൊട്ടടുത്തുള്ള മഹാരാഷ്ട്രയ്ക്ക് 27ഉം സ്വർണ്ണമാണുള്ളത്. അത്‌ലറ്റിക്‌സിലെ മികവിലൂടെ ഹരിയാനയേയും മഹാരാഷ്ട്രയേയും പിന്തള്ളി രണ്ടാമത് എത്താനുള്ള ശ്രമത്തിലാണ് കേരളം.

ഇന്ന് സൈക്ലിംഗിൽ പഞ്ചാബ് താരത്തിന് ദേശീയ റിക്കാർഡോടെ സ്വർണം നേടാനായി. പഞ്ചാബിന്റെ അമൃത് സിംഗാണ് റിക്കാർഡ് നേട്ടം സ്വന്തമാക്കിയത്. ഒരു കിലോ മീറ്റർ ടൈം ട്രയൽ പുരുഷവിഭാഗത്തിലായിരുന്നു അമൃതിന്റെ നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP